അനധികൃത പാറമടയ്ക്ക് എതിരെ സ്വാതന്ത്ര്യ ദിനത്തിൽ സത്യാഗ്രഹവുമായി കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിൽ 

കുറവിലങ്ങാട് : കൂടക്കച്ചിറ- വലവൂർ- ഗ്രാമവാസികൾ, കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ. ഏകദിന, നിരാഹാര പ്രാർത്ഥനാ യജ്ഞം നടത്തി. കുടക്കച്ചിറ ഗ്രാമ കേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്‌കാരിക കേന്ദ്രത്തിൽ സർവ്വകക്ഷി നിരാഹാര പ്രാർഥനാ യജ്ഞം ആരംഭിച്ചത്. ഉപവാസ സമര സമാരംഭ സന്ദേശം അഭയാനന്ദ തീർത്ഥപാദസ്വാമികൾ നിർവ്വഹിച്ചു കുടക്കച്ചിറ സെൻ്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. തോമസ് മഠത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു . വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ  സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു പ്രമേയം അവതരിപ്പിച്ചു.

Advertisements

വിവിധ രാഷ്ട്രീയ പാർട്ടികളെയും സാംസ്‌കാരിക, സഹകരണ, സാഹിത്യ,കലാ സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കൾ ഉപവാസ സമരത്തിൽ പങ്കാളികളായി.  കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങളായ   ഫാദർ തോമസ് മഠത്തിൽ പറമ്പിൽ, ഡോക്ടർ ജോർജ് ജോസഫ്,  ബ്ലോക്ക് പഞ്ചായത്തംഗം റാണി മാണി സി കാപ്പൻ എം എൽ എ ജോസ് കെ മാണി എം പി . തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles