ചിങ്ങം ഒന്ന് കർഷക ദിനാചരണം നാളെ : കുറവിലങ്ങാട്ട്  75 കർഷകരെ ആദരിക്കും 

കുറവിലങ്ങാട് : സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചിങ്ങം – 1      കർഷക ദിനമായി ആചരിക്കുന്നു. കുറവിലങ്ങാട് കൃഷിഭവൻ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, കുറവിലങ്ങാട് സഹകരണ ബാങ്ക് വിവിധങ്ങളായ കാർഷിക കാർഷികേതര സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നാളെ  ഉച്ചയ്ക്ക് രണ്ടിന് കർഷകദിനാചരണം കുറവിലങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. കുറവിലങ്ങാട് കൃഷി ഓഫീസർ വി എം ഷിജിന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി,  അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി  സി കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ    നിർമ്മല ജിമ്മി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടം തുടങ്ങിയവർ പ്രസംഗിക്കും.

Advertisements

സമ്മേളനത്തിൽ വച്ച് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കർഷകദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കോട്ടയം ജില്ലയുടെ 75-ാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി 75 കർഷകരെ ആദരിക്കും.

Hot Topics

Related Articles