കോട്ടയം :78-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഡിസിസി ആഡിറ്റോറിയത്തിൽ നടന്ന വിവിധ പരിപാടികളുടെ ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. അന്തരിച്ചമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലികൾ, വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ, സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിക്കൽ, വിവിധ തെരെഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ച മഹിളാകോൺഗ്രസ്സ് ഭാരവാഹികളെ അനുമോദിക്കൽ എന്നിവ നടന്നു.
ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ചിറ്റേട്ടു കളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സ്വാതന്ത്ര്യ സമര സന്ദേശം നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷമീല ബീഗം, ബിന്ദു സന്തോഷ് കുമാർ, വിജയമ്മ ബാബു, ഷൈനി ഫിലിപ്പ്, ലീലാമ്മ സക്കറിയ, അന്നമ്മ മാണി, ഗീത ശ്രീകുമാർ, സിസി ബോബി, അനുപമ വിശ്വനാഥ്, ലാവണ്യ ഷിജു, ബെൻസി ബൈജു എന്നിവർ പ്രസംഗിച്ചു.