എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ ളാക്കാട്ടൂർ  പ്ലാറ്റിനം ജൂബിലി തപാൽ സ്റ്റാമ്പ് – സ്മരണിക പ്രകാശനം ചെയ്തു

കൂരോപ്പട: ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി  സ്കൂളിൻ്റെ പ്ലാറ്റിനം  ജൂബിലിയോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിൻ്റേയും ജൂബിലി സ്മരണികളുടേയും പ്രകാശനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു. ചലച്ചിത്ര താരം കോട്ടയം രമേശ് സ്മരണിക ‘ഹൃദയാക്ഷരങ്ങൾ ‘ ഏറ്റുവാങ്ങി.   മേലുകാവ് ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ ഡോ.ജി എസ് ഗിരീഷ് കുമാർ തപാൽ സ്റ്റാമ്പ് ഏറ്റുവാങ്ങി. മാനേജർ കെ ബി ദിവാകരൻ നായർ, ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ, കൂരോപ്പട പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം റ്റി എം ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു കൃഷ്ണകുമാർ, സന്ധ്യ ജി നായർ, പ്രിൻസിപ്പൽ ഗോപകുമാർ, ഹെഡ്മിസ്ട്രസ്സ് സ്വപ്ന ബി നായർ, എൽ പി സ്കൂൾ പ്രിൻസിപ്പൽ കെ ആർ വിജയൻ നായർ, പോസ്റ്റൽ സൂപ്രണ്ട് മാത്യു ജേക്കബ്,സ്റ്റാഫ് സെക്രട്ടറി ശ്രീജാമോൾ ജി എന്നിവർ പ്രസംഗിച്ചു.  മന്നത്ത് പത്മനാഭൻ്റെ അനുഗ്രഹാശ്ശിസ്സുകളോടെ മഹാത്മാ ഗാന്ധിയുടെ നാമത്തിൽ  1948 ൽ സ്ഥാപിച്ച വിദ്യാലയമാണിത്. 21 തവണ ജില്ലാ കലാ കിരീടം നേടിയതുൾപ്പെടെ പഠന, കലാ, കായിക രംഗങ്ങളിൽ തിളങ്ങുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാലയമാണിത്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന, സംസ്ഥാനത്തെ തന്നെ പ്രമുഖ സ്കൂളുകളിൽ ഒന്നാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ. 

Advertisements

Hot Topics

Related Articles