ഏഴു ബസുകളുടെ ഒരു ദിവസത്തെ കളക്ഷൻ വയനാടിന് : മൂഴിപ്പാറ ട്രാവൽസിൻ്റെ ദുരിതാശ്വാസ സഹായം സഹകരണമന്ത്രി വി എൻ വാസവന് കൈമാറി

കോട്ടയം :  മൂഴിപ്പാറ സ്വകാര്യ ബസ് സർവീസിൻ്റെ ഒരു ദിവസത്തെ കളക്ഷൻ മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സ്വകാര്യ ബസ് സർവ്വീസ് ഗ്രൂപ്പായ മൂഴിപ്പാറ ട്രാവൽസിൻ്റെ ഏഴ് ബസ്സുകളിൽ നിന്നും ലഭിച്ച ഒരു ദിവസത്തെ കളക്ഷൻ തുകയായ 1.4 ലക്ഷം രൂപ വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊച്ചുമോൻ മൂഴിപ്പാറ, റിൻ്റു സ്കറിയ എന്നിവർ ചേർന്ന് ചെക്ക് സഹകരണമന്ത്രി വി എൻ വാസവന് കൈമാറി. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.