കോട്ടയം കുറിച്ചിയിൽ വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് മരച്ചില്ല : അപകടം തലയ്ക്ക് മുകളിൽ ചാഞ്ഞ് നിന്നിട്ടും കെ എസ് ഇ ബി അധികൃതർ നടപടി എടുക്കുന്നില്ലന്ന് പരാതി

കോട്ടയം : കുറിച്ചി പുത്തൻ പള്ളി ഭാഗത്ത് റോഡരികിലെ വൈദ്യുതി ലൈനിലേയ്ക്ക് വീണ് കിടക്കുന്ന മരച്ചില്ല മൂന്ന് ദിവസം കഴിഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലന്ന് പരാതി. നാട്ടുകാർ വിളിച്ച് പരാതി പറഞ്ഞിട്ടും കെ എസ് ഇ ബി കുറിച്ചി അധികൃതർ മരച്ചില്ല വെട്ടി മാറ്റാൻ നടപടി എടുക്കുന്നില്ലന്നാണ് ആരോപണം. കുറിച്ചി പുത്തൻ പള്ളി ഭാഗത്തെ റോഡിലാണ് ഇത്തരത്തിൽ മരച്ചില്ല വൈദ്യുതി ലൈനിലേയ്ക്ക് വീണ് കിടക്കുന്നത്. രണ്ട് വൈദ്യുതി പോസ്റ്റുകൾക്ക് ഇടയിലെ ലൈനിലേയ്ക്ക് ഇത്തരത്തിൽ മരച്ചില്ല വീണ് കിടക്കുന്നത് അപകടത്തിന് ഇടയാക്കുമെന്ന് കാട്ടി മൂന്ന് ദിവസം മുൻപ് പ്രദേശവാസി കുറിച്ചി കെ എസ് ഇ ബി അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ , മരം വീണ ശേഷം വെട്ടി മാറ്റാം എന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്ന് നാട്ടുകാർ പറയുന്നു. മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വീണാൽ വലിയ അപകട സാധ്യതയാണ് പ്രദേശത്ത് ഉള്ളത്. ഈ സാഹചര്യത്തിൽ അപകടം ഒഴിവാക്കാൻ മരം വെട്ടി മാറ്റണം എന്ന ആവശ്യമാണ് ഉയരുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.