80 വർഷത്തിനുമേൽ പഴക്കം; പുതുപ്പള്ളിയിൽ മരമുത്തശ്ശിയെ ആദരിച്ച് സി. ഐ. ടി. യൂ. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ

പുതുപ്പള്ളി: പുതുപ്പള്ളി ബസ്റ്റാൻഡിന് സമീപം 80 വർഷത്തിനുമേൽ പഴക്കമുള്ള, ഉദി മരം മുത്തശ്ശിയെ സി. ഐ. ടി. യൂ. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആദരിച്ചു. ഓട്ടോ സ്റ്റാൻഡിൽ വെയിലിലും മഴയിലും താങ്ങായി നിൽക്കുന്നു ഈ മരം ഇന്നും കേടുപാടുകൾ ഇല്ലാതെ കാത്തുസൂക്ഷിക്കയാണ് ഈ ഓട്ടോ ഡ്രൈവേഴ്സ്.

Advertisements

ഈ മരത്തിനൊരു അടിത്തറ കെട്ടി വേസ്റ്റുകൾ ഒന്നും ഇടാതെ പൊന്നുപോലെയാണ് അവർ അതിനെ കാത്തുസൂക്ഷിക്കുന്നത്. ആയുർവേദ മരുന്നുകളിൽ ഈ മരത്തിന്റെ തൊലി എടുത്ത് വെള്ളം തിളപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തെയും സമൃദ്ധിയുടെയും ദിനമായ ചിങ്ങ മാസം ഒന്ന് തന്നെ ഈ മരമുത്തശ്ശിക്ക് ആദരവ് കൊടുക്കാൻ അവർ തീരുമാനിച്ചത്. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 7 വാർഡ് മെമ്പർ വർഗീസ് ചാക്കോയും മറ്റു ഓട്ടോ ഡ്രൈവേഴ്സ് കൂടിയാണ് ഈ മരമുത്തശ്ശിയെ ഇന്ന് ആദരിച്ചത്.

Hot Topics

Related Articles