കണമല: കൊറോണ കാലത്ത് കാന്താരി വിപ്ലവം നടത്തി മാധ്യമശ്രദ്ധ ആകർഷിച്ച കണമല സർവീസ് സഹകരണ ബാങ്കിൻ്റെ തെരഞ്ഞെടുപ്പ് നാളെ ആഗസ്റ്റ് 18ന് നടക്കാനിരിക്കെ പോരാട്ടം മുറുകുന്നു. പ്രധാന മത്സരം അഡ്വ. ജോബി ജോസ് കൊടുക്കുന്ന സഹകരണ സംരക്ഷണ മുന്നണിയും 15 വർഷങ്ങൾക്ക് മുമ്പ് നിയമന അഴിമതി വിവാദത്തിലൂടെ പുറത്തായ മുൻ പ്രസിഡൻറ് ഒ ജെ കുര്യൻ നേതൃത്വം കൊടുക്കുന്ന ബാങ്ക് സംരക്ഷണ മുന്നണിയും തമ്മിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പോരാട്ടം പോലെ ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ ഏറെ വാശിയോടെയുള്ള തെരഞ്ഞെടുപ്പ് ആദ്യമാമായാണ്. അതുകൊണ്ടുതന്നെ മാധ്യമ ശ്രദ്ധ ആകർഷിച്ച ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. 15 വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡൻറ് ആയിരുന്ന ഒ.ജെ കുര്യൻ പുറത്തുപോവുകയും വിവിധ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന സഹകാരികൾ ചേർന്ന് ജനകീയമുന്നണി ഉണ്ടാക്കി അധികാരത്തിലേറുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ടേമിലും മികച്ച പ്രവർത്തനം കാഴ്ചവച്ച ജനകീയ മുന്നണി സഹകരണ സംരക്ഷണ മുന്നണി എന്ന പേരിൽ ഇക്കുറി പൊതുസമ്മതനായ അഡ്വ ജോബി ജോസിനെയാണ് ഭരണം നിലനിർത്തുവാൻ വേണ്ടി രംഗത്തിറക്കിയിരിക്കുന്നത്. മറുചേരിയിൽ വിവിധ രാഷ്ട്രീയ സംഘടനകളിൽ പെട്ടവർ പഴയ പ്രസിഡൻറ് ആയ ഒ ജെ കുര്യന്റെ നേതൃത്വത്തിൽ ഇക്കുറി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ കരുക്കൾ. നീക്കുന്നു. ഒ ജെ കുര്യൻ പ്രസിഡണ്ടായിരുന്ന സമയത്ത് നടത്തിയ നിയമന അഴിമതി ഈ തിരഞ്ഞെടുപ്പിലും സജീവ ചർച്ചയായിട്ടുണ്ട്. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന സർവീസ് സഹകരണ ബാങ്കിനെ വിവാദമാക്കിയത് ബാങ്കി്ന് കളങ്കം ചാർത്തിയിരുന്നു. തുടർന്ന് അധികാരത്തിൽ വന്ന ജനകീയ മുന്നണിയാണ് കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ബാങ്കി്ന് നഷ്ടപ്പെട്ട യശസ്സ് തിരിച്ചുപിടിച്ചത്. പ്രസിഡൻറ് ആയിരിക്കെ അധികാര അധികാര ദുർവിനിയോഗം നടത്തിയ ഒ ജെ കുര്യനെതിരെ ബാങ്കിൻറെ അംഗങ്ങൾക്കിടയിലുള്ള അമർഷം വോട്ടായി വന്നാൽ വീണ്ടും അധികാരത്തിൽ എത്താമെന്ന് സഹകരണ സംരക്ഷണ മുന്നണി പ്രതീക്ഷിക്കുന്നു. മാത്രമല്ല കോൺഗ്രസിലെ ഒരുഭാഗവും ഒ ജെ കുര്യൻറെ പാനലിനെതിരെ ശക്തമായീ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിവിധ ചേരികളിലായി നിലയുറപ്പിച്ച ആളുകൾ ഒരേ പാനലിൽ ജനവിധി തേടുന്നത് സഹകാരികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നല്ല രീതിയിൽ കഴിഞ്ഞ 15 വർഷക്കാലം പ്രവർത്തിച്ച് സഹകാരികൾക്കിടയിൽ മതിപ്പുണ്ടാക്കുവാൻ തങ്ങൾക്ക് കഴിഞ്ഞു എന്നുള്ളതാണ് സഹകരണ സംരക്ഷണ മുന്നണി മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രചരണം. സഹകാരികൾ ക്കിടയിൽ ഇത് ഏറെ ചലനം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും കണമല സർവീസ് സഹകരണ ബാങ്കിൻറെ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും. പ്രതികൂലമായ കാലാവസ്ഥയിൽ പോളിംഗ് നിലവാരം താഴ്ന്നു പോയാൽ ഇരുകൂട്ടരുടെയും വിജയ സാധ്യതകളെ അത് മാറ്റിമറിച്ചേക്കാം. പതിനായിരത്തിലേറെ വോട്ടർമാർ ഉണ്ടെങ്കിലും പതിവുപോലെ മൂവായിരത്തിനടുത്ത് ആളുകൾ വോട്ടിംഗിൽ പങ്കെടുക്കൂവാനാണ് ഇക്കുറിയൂം സാധ്യത.