വൈക്കം: വൈക്കംനഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽകർഷക ദിനാചരണം നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന കർഷക ദിനാചരണം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണൻ കോവിലകം, തെരേസ ഉലഹന്നാൻ, വി.സജിമോൻ, രമേശ്കുമാർ, പദ്മനെടിയാറയിൽ, ജയനാരായണൻ, എ.ബാബു, രാജു ആരാവേലിൽ, അനുശ്രീകുമാർ, രാജലക്ഷ്മി മുട്ടത്തിപറമ്പ്, ആർ.ഹരികുമാർ, സെവൻ ഫ്രണ്ട്സ് ഗ്രൂപ്പ് എന്നിവരെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് കർഷക ദിന സന്ദേശം നൽകി. പച്ചക്കറി തൈ വിതരണോദ്ഘാടനം നഗരസഭ വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധുസജീവൻ നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ എൻ. അയ്യപ്പൻ, രാജശേഖരൻ,ലേഖശ്രീകുമാർ, ലേഖ അശോകൻ, ബിന്ദുഷാജി, എ.സി. മണിയമ്മ, രാഹുൽ, രാജശ്രീ വേണുഗോപാൽ, കവിത രാജേഷ്, ഇന്ദിരാദേവി, ബിജിമോൾ, അശോകൻ വെള്ളവേലി, ബി. ചന്ദ്രശേഖരൻ, രാധിക ശ്യാം , കാർഷിക വികസന സമിതി അംഗങ്ങളായ പി. സോമൻ പിള്ള, ഗോപാലകൃഷ്ണൻ, ജോയി ചെത്തിയിൽ, ഹരിദാസൻ, മണിയൻ, ജോസ് കുര്യൻ, രാജപ്പൻ, മോഹനൻ , ആശ, ജോസ്, കനകാംബരൻ വേണുഗോപാൽ, കൃഷി ഓഫീസർ ഷീലറാണി, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി,സിജി, ആശ, നിമിഷ, രമ്യ, ബീന തുടങ്ങിയവർ പങ്കെടുത്തു.