ടോക്ക്സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരമ്പര ഉദ്ഘാടനം : തുഷാർ ഗാന്ധി സെപ്റ്റംബർ 9ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ

കോട്ടയം : തുഷാർ ഗാന്ധി സെപ്റ്റംബർ 9ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ കോട്ടയം പബ്ലിക്‌ ലൈബ്രറി യും തിരുവല്ലാ മുളമൂട്ടിലച്ചൻ ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന’ടോക്ക്സ് ഇന്ത്യ’പ്രതിമാസ പ്രഭാഷണ പരമ്പര ഉത്ഘാടനം ചെയ്യാൻ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി സെപ്റ്റംബർ ഒമ്പത്തിന് കോട്ടയത്ത്‌ എത്തുന്നു. അന്ന് വൈകുന്നേരം 4.30ന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിലെ കെ പി എസ് മേനോൻ ഹാളിൽ യുവജനങ്ങളെയും പൊതുസമൂഹത്തെയും അദ്ദേഹം അഭി സംബോധന ചെയ്ത് പ്രസംഗിക്കും 21നൂറ്റാണ്ടിന്റെ വിശാല വിജ്ഞാന സമൂഹ നിർമിതിയുടെ ഭാഗമായി രാഷ്ട്രീയ മത സാമൂഹ്യ ശാസ്ത്ര സാങ്കേതിക സാംസ്കാരിക മാധ്യമ മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും പ്രശസ്തരായവരാണ് ഓരോ മാസവും പ്രഭാഷണത്തിന് എത്തുന്നത്. പ്രഭാഷകാരുമായി പൊതുജനത്തിന് സംവദിക്കുന്നതിനുള്ള അവസരവും ഉണ്ട്.

Advertisements

Hot Topics

Related Articles