എസ് എൻ ഡി പി യോഗം വൈക്കം ടൗൺ ശാഖ യോഗത്തിൻ്റെ പ്രാർഥനാലയത്തിൻ്റേയും കോൺഫ്രൻസ് ഹാളിൻ്റെയും ഉദ്ഘാടനം നടത്തി

വൈക്കം: എസ് എൻ ഡി പി യോഗം വൈക്കം ടൗൺ ശാഖ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമ്മിച്ച പ്രാർഥനാലയത്തിൻ്റേയും കോൺഫ്രൻസ് ഹാളിൻ്റെയും ഉദ്ഘാടനം നടത്തി. ശാഖായോഗം പ്രസിഡൻ്റ് എൻ.കെ.രമേശ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് പ്രാർഥനാലയത്തിൻ്റെ ഉദ്ഘാടനവും കോൺഫ്രൻസ് ഹാളിൻ്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എം.പി.സെന്നും നിർവഹിച്ചു. എസ് എൻ ഡി പി യോഗത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഭാഗഭാക്കാകുന്ന വൈക്കം ടൗൺ ശാഖയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് വിശിഷ്ട വ്യക്തികളെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ, പി.വി. വിവേക്,പി.പി. സന്തോഷ്, നാരായണൻ നായർ, ആർ. സുരേഷ് കുമാർ, പ്രീതി പ്രഹ്ളാദ്, ഷീജ സാബു, ശാഖ സെക്രട്ടറി കെ.കെ. വിജയപ്പൻ, വനിതാ സംഘം സെക്രട്ടറിസിമി പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles