കെ എസ് എസ് പി എ വൈക്കം ടൗൺ യൂണിറ്റിന്റെ വാർഷിക സമ്മേളനം നടത്തി

വൈക്കം: കെ എസ് എസ് പി എ വൈക്കം ടൗൺ യൂണിറ്റിന്റെ വാർഷിക സമ്മേളനം നടത്തി. വൈക്കം തെക്കേനട വൈക്കം സമൂഹമഠം ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ് പി.കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. ക്ഷാമാശ്വാസം, പെൻഷൻ പരിഷ്കരണ കുടിശിക എന്നിവ മൂന്നുവർഷം പിന്നിട്ടും സർക്കാർ നൽകാത്തത് നീതികരിക്കാനാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.കെ. മണിലാൽ അഭിപ്രായപ്പെട്ടു.

Advertisements

യൂണിറ്റ് പ്രസിഡന്റ് കെ. എൻ. രമേശൻ അധ്യക്ഷത വഹിച്ചു.മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിക്കണമെന്നും പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസിപരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉപഹാരം നൽകി.
ഇ. എൻ. ഹർഷകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഡി. ഉണ്ണി, കെ എസ്എസ്പിഎനേതാക്കളായ ഗിരിജാ ജോജി, ഇടവട്ടം ജയകുമാർ,
പി. വി. സുരേന്ദ്രൻ, എം. കെ. ശ്രീ രാമചന്ദ്രൻ, ലീല അക്കരപ്പാടം, കെ.കെ.രാജു, കെ. വിജയൻ, ബി. ഐ. പ്രദീപ്കുമാർ, റ്റി. ആർ. രമേശൻ, സരസ്വതിയമ്മ ടീച്ചർ, എം. അബു, സെക്രട്ടറിപി. വി. ഷാജി, വൈസ് പ്രസിഡന്റ് ജഗദീഷ് അക്ഷര തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles