എട്ടുനോമ്പ് പെരുന്നാൾ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ, പരി. ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് .ആണ്ടുതോറും നടത്തപ്പെടുന്ന എട്ടുനോമ്പ് പെരുന്നാൾ ഈ വർഷവും സെപ്റ്റംബർ ഒന്ന് മുതൽ 14 വരെ തിയതികളിൽ  നടക്കും. എട്ടു നോമ്പ് പെരുന്നാൾ സംബന്ധിച്ച പ്രോഗ്രാം നോട്ടീസ്,  പ്രോഗ്രാം കോർഡിനേറ്റർ കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത് ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത്‌ വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

Advertisements

Hot Topics

Related Articles