മാന്നാറിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കടുത്തുരുത്തി: കൊവിഡ് ബാധിച്ച് മരിച്ച പിതാവിനെ കണ്ട ശേഷം തൃപ്പൂണിത്തുറയിൽ നിന്നും മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ കടുത്തുരുത്തി മാന്നാറിൽ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരിക്ക്. കാർ യാത്രക്കാരായ കങ്ങഴ സ്വദേശികളായ സുനിൽ, ലീലാമ്മ സുരഭി എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി മാന്നാറിലായിരുന്നു അപകടം. തൃപ്പൂണിത്തുറയിൽ നിന്നും കങ്ങഴയിലേയ്ക്കു പോകുന്നതിനിടെയായിരുന്നു സംഭവം. കൊവിഡ് ബാധിച്ച് മരിച്ച ലീലാമ്മയുടെ പിതാവിനെ കണ്ട ശേഷം മടങ്ങുകയായിരുന്നു സംഘം. ഈ സംഘം സഞ്ചരിച്ച സംഘം മാന്നാർ ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്നു പ്രദേശത്ത് വൈദ്യുതി മുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല.