കോട്ടയം: കെ സി വൈ എം വിജയപുരം രൂപത കോട്ടയം മേഖലയുടെ നേതൃത്വത്തിൽ കൽക്കട്ടയിലെ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു ഒപ്പ് ശേഖരണവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ് മനു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ വിജയപുരം രൂപത ജനറൽ സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. അമൃത പി രാജു പ്രതിഷേധ പ്രഖ്യാപനവും വിഷയാവതരണവും നടത്തി. രൂപത സെക്രട്ടറി ശ്രീ റെനീഷ് സെബാസ്റ്റ്യൻ ,മേഖല സെക്രട്ടറി ജീവൻ മാത്യൂസ് ,ജിഷ ഷെബിൻ,ടോം പോൾ എന്നിവർ പ്രസംഗിച്ചു.കുറ്റക്കാർക്കെതിരെ
Advertisements
ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.