കോട്ടയം ഏറ്റുമാനൂരിൽ റോഡിൽ ആശ്രദ്ധമായി വട്ടം തിരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചു : അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു : ഡ്രൈവർ കാർ ഉപേക്ഷിച്ച് പോയതിൽ ദുരൂഹത 

കോട്ടയം : റോഡിൽ ആശ്രദ്ധമായി വട്ടം തിരിച്ച കാറിൽ സ്വകാര്യ ബസ് ഇടിച്ചു. ഏറ്റുമാനൂർ തവളക്കുഴിയിൽതിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ടൗൺ ഭാഗത്തുനിന്നും വന്ന കാർ തവളക്കുഴി ബാറിന് സമീപം റോഡിൽ വട്ടം തിരിക്കുന്നതിനിടെയാണ്പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിച്ചത്. അപകടത്തെ തുടർന്നും കാർ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുന്നതിനിടെ വീണ്ടും ബസ്സുമായി കൂട്ടിയിടിച്ചു. ഇതിനുശേഷവും കാർ നിർത്താതെ പോയ ഡ്രൈവർ വാഹനം തവളക്കുഴി പെട്രോൾ പമ്പിന് സമീപം നിർത്തിമറ്റൊരു വാഹനത്തിൽ കയറി പോവുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിനുള്ളിലും പുറത്തും രക്തം വീണതിന്റെ പാടുകൾ ദൃശ്യമാണ്. ഇയാൾ അപകട സ്ഥലത്തു നിന്നും വാഹനവുമായി പോയതിൽ ദുരൂഹത ഉള്ളതായി പ്രദേശവാസികൾ ആരോപിച്ചു.

Advertisements

Hot Topics

Related Articles