അങ്കമാലി ശബരി പാത സംസ്ഥാനസർക്കാർ അനുകൂല നിലപാട് അടിയന്തിരമായി  കേന്ദ്രത്തെ  അറിയിക്കണം : അഡ്വ.കെ ഫ്രാൻസിസ്സ്‌ ജോർജ് എം പി 

കോട്ടയം: ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി ശബരി പാതയുടെ നിർമാണം പുനരാരംഭിക്കാൻ ആദ്യമായി ചെയ്യേണ്ടത്. സംസ്ഥാന  സർക്കാർ  ഈ പാതയുടെ നിർമാണത്തിനു വേണ്ട സാമ്പത്തിക പങ്കാളിത്തം വഹിക്കാമെന്നും, നിർമ്മാണ നടപടികൾ ഉടൻ പുനരാരംഭിക്കണമെന്നും കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെടുകയാണ് വേണ്ടത്. പ്രസ്‌തുത പാതയുടെ നിർമാണം ഇപ്പോൾ മുടങ്ങിക്കിടക്കുന്ന  സ്ഥിതിയിലാണ് . അങ്കമാലിയിൽ നിന്ന് ആരംഭിച്ചു എരുമേലിയിൽ അവസാനിക്കുന്ന പ്രസ്തുത പാത കേരളത്തിന്റെ മധ്യഭാഗത്തുകൂടി വിവിധ പുണ്യ കേന്ദ്രങ്ങളിലൂടെ ; കാലടി , മലയാറ്റൂർ , ഭരണങ്ങാനം തുടങ്ങിയ പുണ്യ സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് എരുമേലിയിൽ അവസാനിക്കുന്ന ഈ പാത ശബരിമല തീർത്ഥാടകർക്കു മാത്രമല്ല കേരളത്തിന്റെ ഇടനാടിനെ മുഴുവൻ പ്രയോജനം ചെയ്യുന്ന വലിയ ഒരു റയിൽവേ പദ്ധതിയാണ് . പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ ഇന്ന് റയിൽവേയുമായി ബന്ധമില്ലാത്ത ഇടുക്കി ജില്ലയെക്കൂടി ബന്ധപ്പെടുത്തുവാനായിട്ടു കഴിയും . നമ്മുടെ ട്യൂറിസ്സം രംഗത്തും നിർണായകമായ സംഭാവനയാണ് ഈ പാതയ്ക്കു ചെയ്യാൻ കഴിയുന്നത്  . അതുകൊണ്ട് അടിയന്തിരമായി ഈ പാതയുടെ നിർമ്മാണത്തിനു വേണ്ട അനുകൂല നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല എങ്കിൽ ഈ  പദ്ധതി എന്നന്നേക്കുമായി കേരളത്തിനു നഷ്ടപ്പെടും. 

Advertisements

കഴിഞ്ഞ ബഡ്‌ജെക്ടു സമ്മേളനകാലത്തു എം പിമാരായ ബെന്നി ബഹന്നാൻ , ആൻഡോ ആൻ്റണി, ഡീൻ കുര്യക്കോസ്സ്‌ , അഡ്വ: കെ ഫ്രാൻസിസ്സ് ജോർജും ചേർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണുകയും ഈ ആവശ്യം അദ്ദേഹത്തോട് ഉന്നയിക്കുകയും ചെയ്തു അദ്ദേഹം നൽകിയ മറുപടി സംസ്ഥാന സർക്കാറിന്റെ  ഭാഗത്തുനിന്ന് അനുകൂല നിലപാട് ഈ കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു . സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കേണ്ടത് . ഫണ്ടിങ്ന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ വഹിക്കേണ്ട  50 % വഹിക്കാൻ തയ്യാറായാൽ ഈ പാതയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനു തടസം ഉണ്ടാവുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത് . കേരളത്തെ സമ്പന്തിച്ചിടത്തോളം നമ്മുടെ ഇടനാടിന്റെ മലയോരമേഘലയുടെ വികസനത്തിനും ജനങ്ങൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനും,ചരക്കുനീക്കത്തിനുമൊക്കെ ഉപകരിക്കുന്ന ഈ പാതയുടെ നിർമ്മാണം വീണ്ടും പുനരാരംഭിക്കാൻ സംസ്ഥാന സർക്കാറിന്റെ അടിയന്തിരമായ നടപടി സ്വീകരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു ഡി എഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി യുടെ വികസന സെമിനാർ അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, യൂഡി എഫ് നേതാക്കളായ എസ് രാജീവ്‌, ജോയ് ചെട്ടിശേരി, എബി പൊന്നാട്ട്, അസീസ് കുമാരനല്ലൂർ, ഫാറൂക്ക് പാലപ്പറമ്പിൽ, സ്റ്റീഫൻ ജേക്കബ്, തങ്കച്ചൻ വേഴക്കാട്, സനൽ കണക്കാലിൽ, സാബു മാത്യു, ഇട്ടി അലക്സ്, ജയൻ ബി മഠം, ജോസ് ജോൺ, ജോസ്‌മോൻ പുഴക്കരയോട്ട്, അൻസാരി, കുര്യൻ വർക്കി, ബാബു ഐക്കര പറമ്പിൽ, പി പി സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു. സമീപം ജോയി ചെട്ടിശ്ശേരി , സ്റ്റീഫൻ ജേക്കബ് ,എബി എം പൊന്നാട്ട് , ഡി സി സി പ്രസിഡൻറ് നാട്ടകം സുരേഷ് , അഡ്വ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡ്വ: കെ ഫ്രാൻസിസ് ജോർജ് എം പി ,  അബ്ദുൾസലാം , കുഞ്ഞില്ലoപള്ളി, എസ് രാജീവ് എന്നിവർ.

Hot Topics

Related Articles