പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ താൽക്കാലിക നിയമനം

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ  എൻജിനീയറിങ്ങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് തസ്തികയിൽ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഓഗസ്റ്റ് 27 നു രാവിലെ 10 മണിക്ക് ഇലക്ട്രോണിക്സ് ആൻഡ്  കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.rit.ac.in, ഫോൺ : 0481- 2506153, 0481 – 2507763

Advertisements

Hot Topics

Related Articles