മറ്റപ്പള്ളി ശ്രീനാരായണ ഗുരുക്ഷേത്രം നാടിനായി സമർപ്പിച്ചു

പന്തളം : മറ്റപ്പള്ളി 6475 – നമ്പർ ശാഖയോഗത്തിൽ ശിലാ വിഗ്രഹ പ്രതിഷ്ഠയും, താഴികക്കുട സമർപ്പണവും, ഗുരുക്ഷേത്ര സമർപ്പണ സമ്മേളനവും നടന്നു.

Advertisements

2024 ആഗസ്റ്റ്‌ 19 തിങ്കളാഴ്ച പകൽ 9 മണിക്ക് ശേഷം 9:30 നകം വ്യാഴഹോരചേർന്ന കന്നിരാശി ശുഭമുഹൂർത്തത്തിൽ ശിവഗിരിമഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികളുടെയും ക്ഷേത്രതന്ത്രി അഡ്വ. പെരിങ്ങനാട് രതീഷ് ശശി അവർകളുടെയും മുഖ്യകർമികത്വത്തിൽ ശിലാവിഗ്രഹ പ്രതിഷ്ഠ നടന്നു. തുടർന്ന് താഴികക്കുടത്തിനു പ്രതിഷ്ഠ അഭിഷേകാദികൾ, പരികലാശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിക്കൽ, ബ്രഹ്മകലശാഭിഷേകം, മഹാ ഗുരുപൂജ, മംഗളാരതി എന്നിവ ക്ഷേത്രത്തിൽ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനു ശേഷം നടന്ന ഗുരുക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ 6475-)0നമ്പർ മറ്റപ്പള്ളി ശാഖാ പ്രസിഡന്റ് നിഖിൽ രാജ് നടരാജൻ  അധ്യക്ഷൻ ആയി, കെ. ഉദയഭാനു(ശാഖ സെക്രട്ടറി )സ്വാഗതം ആശംസിച്ചു. 

പന്തളം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഡോക്ടർ എവി അനന്തരാജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അതി തീവ്ര മഴ പ്രവചിച്ചിരുന്ന ദിവസങ്ങളിൽ പ്രതിഷ്ഠക്കായി പ്രകൃതി  അരങ്ങൊരുക്കി എന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളിലും, യുവജനങ്ങളിലും ഈ കാലഘട്ടത്തിൽ അമിതമായി പടർന്നു പിടിക്കുന്ന ലഹരി ഉപയോഗം എന്ന സാമൂഹിക വിപത്ത് തടയുന്നതിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ ആകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവഗിരിമഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി, എസ് എൻ ഡി പി പന്തളം യൂണിയൻ  വൈസ് പ്രസിഡന്റ്‌ റ്റി. കെ. വാസവൻ, പന്തളം യൂണിയൻ  കൗൺസിലർമാരായ ശ്രീ ഉദയൻ പാറ്റൂർ,   സുരേഷ് മുടിയൂർക്കോണം,

എസ്. ആദർശ്, അനിൽ ഐ. സെറ്റ്, എസ്. പുഷ്പാകാരൻ, എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം വി സോമനാഥൻ,യൂണിയൻ വനിതാസംഘം ആക്ടിംഗ് പ്രസിഡന്റ്‌  വിമല രവീന്ദ്രൻ, വനിതാ സംഘം സെക്രട്ടറി സുമ വിമൽ, യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ നിതിൻ രാജ് നടരാജൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ അഖിൽ വി. ദേവൻ, 287 നമ്പർ മാതൃ ശാഖ സെക്രട്ടറി ബി. സദാശിവൻ എന്നിവർ ആശംസകൾ നേർന്നു. 

മറ്റപ്പള്ളിയിലെ ജനങ്ങളുടെ ഐക്യം  മലയിടിച്ചു നിരത്തുന്നതിനെതിരെ നടന്ന സമരത്തിലൂടെ കേരളം കണ്ടതാണ്. ശ്രീനാരായണീയർ തിങ്ങി വസിക്കുന്ന മറ്റപ്പള്ളിയിൽ ഈ ഐക്യം കൊണ്ട് തന്നെ സമൂഹത്തിൽ വലിയ മുന്നേറ്റം ഉണ്ടാകാൻ സാധിക്കും എന്ന് പന്തളം യൂണിയൻ കൗൺസിലർ ഉദയൻ പറ്റൂർ സംസാരിച്ചു. മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ശാഖയായ കുളവക്കാട് ശാഖ വിഭജിച്ച് ഉണ്ടായ  ശാഖകളാണ്. കുടശ്ശനാട്,എരുമക്കുഴി, ശ്രീനാരായണപുരം, ഇപ്പോൾ മറ്റപ്പള്ളിയും. അങ്ങനെ ഉളവക്കാട് ശാഖ ഒരു മുത്തശ്ശിയുടെ നിലയിലേക്ക് ഉയർന്നിരിക്കുന്നു ഈ മുത്തശ്ശി ശാഖ ഒരു ആൽമരം പോലെ എല്ലാ ശാഖകളെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഉറപ്പു നൽകുന്നു എന്ന്. ഉളവൂക്കാട് ശാഖ സെക്രട്ടറി ബി സദാശിവൻ പറഞ്ഞു.വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത്. പി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് 6:30 ദീപാരാധന, വർണ്ണ വിസ്മയം, രാത്രി 7 മുതൽ ഹരിപ്പാട് ശ്രീരാധേയം ഭജൻസിന്റെ നാമജപലഹരി വേദിയിൽ നടന്നു. ചതയദിനത്തിൽ ഗുരുപുഷ്പാഞ്ജലി,ഗുരുപൂജ,ഗുരുഭാഗവതപാരായണം , ദീപാരാധന എന്നീ ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കും. 

Hot Topics

Related Articles