മികച്ച കർഷകൻ രക്ഷകർത്താവ്, കൃഷി ഓഫീസർ പൂർവ്വ വിദ്യാർഥി, ഈ വിദ്യാലയം കൃഷിയുടെ വിളനിലം

രാമപുരം : എസ്. എച്ച്. എൽ. പിസ്കൂളിൽ മാതൃഭൂമി സ്വീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം 2024 വിപുലമായ രീതിയിൽ നടത്തപ്പെട്ടു. തേങ്ങോലകളാലും വാഴയിലകളാലും അലങ്കരിച്ചിരുന്ന സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കുകയും കോട്ടയം ജില്ല ഡെപ്യൂട്ടി കൃഷി ഓഫീസർ ആയി വിരമിച്ച, ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ സിബി തോമസ് കർഷക ദിനാചരണം  ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മികച്ച ഒരു കർഷകൻ കൂടെയായ സിബി തോമസിനെ യും തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്തിലെ ആത്മ ജൈവ കർഷക സംഘടന മികച്ച കർഷകനായി തിരഞ്ഞെടുത്ത ഈ സ്കൂളിന്റെ പി ടി എ എക്സിക്യൂട്ടീവ് അംഗം കൂടി ആയ ഡെൻസിൽ ജോസഫിനേയും ഇന്നത്തെ സമ്മേളനത്തിൽ ആദരിച്ചു. 

Advertisements

രാമപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസമ്മ മത്തച്ചൻ, പി ടി എ പ്രസിഡന്റ്‌ ദീപു സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും കർഷക അവാർഡ് ജേതാവ് ഡെൻസിൽ ജോസഫ് മറുപടി പ്രസംഗം നടത്തുകയും ചെയ്തു. കർഷകരുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ കൃഷി പാട്ട്, പ്രസംഗം, പഴഞ്ചൊല്ല് തുടങ്ങിയ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ ഇന്നത്തെ കർഷക ദിനചാരണത്തിന് മോടി കൂട്ടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളാനന്തരം വീശിഷ്ടാ തിഥികൾ കൃഷിത്തോട്ടം സന്ദർശിക്കുകയും കപ്പ, തക്കാളി എന്നിവയുടെ വിളവെടുപ്പ് നടത്തുകയും പുതിയ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. കുരുന്നു മനസ്സുകളിൽ കൃഷിയോട് സ്നേഹം വളർത്താൻ ഉതകുന്നതായിരുന്നു രാമപുരം എസ്. എച്ച്. എൽ. പി. സ്കൂളിൽ നടത്തിയ കർഷക ദിനാചരണം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.