വൈക്കം: പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തിനും 38 -ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി. ബ്രഹ്മശ്രീ വെൺമണി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. ഇന്ന് വൈകുന്നേരം ഏഴിന് ഭദ്രദീപ പ്രകാശനം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. 24ന് വൈകുന്നേരം അഞ്ചിന് രുഗ്മിണി സ്വയംവരം. 26ന് അഷ്ടമിരോഹിണി.
പുലർച്ചെ 4.30ന് അഷ്ടമിരോഹിണിദർശനം, ഒൻപതിന് പാൽക്കുടം വരവ്, തുടർന്ന് ദർശന പ്രാധാന്യമുള്ള ഭഗവാൻ്റെ സ്വധാമ പ്രാപ്തി. പാൽക്കുടം വരവ്, സർവൈശ്വര്യ പൂജ,നാരായണീയ പാരായണം, സംഗീത നിശ , വിളക്ക് വയ്പ്പ്, താലപ്പൊലി, ജന്മാഷ്ടമി സദ്യ, കോൽക്കളി, പാൽക്കാവടി, കോയമ്പത്തൂർ കോവൈ ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ദശാവതാരം നൃത്താവിഷ്കാരം. ജന്മാഷ്ടമി പൂജ എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്ര മുഖ്യകാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി പറഞ്ഞു.