വൈക്കം: സിപിഐയുടെ കേരളത്തിലെ പ്രഥമ സെക്രട്ടറി സഖാവ് പി. കൃഷ്ണപിള്ളയുടെ പാദമുദ്രകള്‍ പതിഞ്ഞ കാരയിലെ പറൂപ്പറമ്പ് പുരയിടത്തില്‍ സാമൂഹ്യനീതി കേന്ദ്രം ഉയരും.കൃഷ്ണപിള്ള പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ പുതുതലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന തരത്തിലുള്ള സ്മാരകമാണ് ഇവിടെ നിര്‍മിക്കുകയെന്ന് സി പി ഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സാമൂഹിക നീതി കേന്ദ്രത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വൈക്കത്ത് സിപിഐ സംഘടിപ്പിച്ച പി. കൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ബിനോയ് വിശ്വം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.കൃഷ്ണപിള്ള സാമൂഹ്യനീതി കേന്ദ്രത്തിന്റെ പ്രാഥമിക രൂപരേഖയുടെ പ്രദര്‍ശനം പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ ഇണ്ടംതുരുത്തി മനയില്‍ നടന്നു. പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിച്ചു.ആർ.രാജേന്ദ്രൻ, ആർ.സുശീലൻ, എം.ഡി.ബാബുരാജ്, സി.കെ.ആശ എം എൽ എ, കെ. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.