വൈക്കത്ത്   പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ സിപിഎം പി കൃഷ്ണപിള്ള ദിനം നടത്തി 

വൈക്കം: സി പി എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സഖാവ് പി.കൃഷ്ണപിള്ള അനുസ്മരണം  നടത്തി. സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത്  പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ സിപിഎം ഏരിയ സെക്രട്ടറി കെ. അരുണൻ പതാക ഉയർത്തിയതോടെ അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പ്രവർത്തകർ  ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയയിലെ ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടന്നു. സി പി  എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ. അരുണൻ അധ്യക്ഷത വഹിച്ചു.  സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ശശിധരൻ,പി.  ഹരിദാസ് , അഡ്വ കെ. കെ.രഞ്ജിത്ത്, കെ. കെ. ശശികുമാർ, സി. പി.ജയരാജ്‌ തുടങ്ങിയവർ പ്രസംഗിച്ചു.  

Advertisements

Hot Topics

Related Articles