ശ്രീനാരായണ ഗുരുദേവ ജയന്തി കോട്ടയം ഏറ്റുമാനൂര്‍ കടുത്തുരുത്തി മേഖലകളിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആചരിച്ചു

കടുത്തുരുത്തി :  ഗുരുദേവന്റെ 170ാമത് ജയന്തി കോട്ടയം ഏറ്റുമാനൂര്‍ കടുത്തുരുത്തി മേഖലകളിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഭക്താദരപൂര്‍വം ആചരിച്ചു. 

Advertisements

 ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും ജയന്തി സമ്മേളനങ്ങളും നടന്നു. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും എസ്എന്‍ഡിപിയോഗം ശാഖാ യോഗങ്ങളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെയാണ് ഗുരുദേവജയന്തി ആചരിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. എസ്എന്‍ഡിപി യോഗം ശാഖാ യോഗങ്ങള്‍ പലതും എല്ലാ വര്‍ഷവും ഗുരുജയന്തിയോട് അനുബന്ധിച്ച് നടത്താറുള്ള ഘോഷയാത്ര ഒഴിവാക്കിയിരുന്നു. കുറവിലങ്ങാട് കാളികാവ് ശ്രീബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദേവ കൃതികളുടെ പാരായണം പൊതുസമ്മേളനം പ്രസാദമൂട്ട് എന്നിവ നടന്നു. എസ്എന്‍ഡിപി യോഗം കളത്തൂര്‍, കുറവിലങ്ങാട്, കാളികാവ്, ഇലയ്ക്കാട് ശാഖകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. രാവിലെ ഗണപതി ഹോമത്തെ തുടര്‍ന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണന്‍ പതാക ഉയര്‍ത്തി. 9 മണിക്ക് ഗുരുപൂജയും 12 മണിക്ക് ചടയപൂജയും തുടര്‍ന്ന് പ്രസാദ വിതരണവും നടന്നു. ക്ഷേത്രത്തിന് സമീപത്തെ എസ്എന്‍ പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന പൊതുസമ്മേളനം എസ്എന്‍ഡിപി യോഗം കടുത്തുരുത്തി യൂണിയന്‍ കൗണ്‍സിലര്‍ എംഡി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി വിജയന്‍, വിവിധ ശാഖായോഗം ഭാരവാഹികളായ എന്‍ ബാബു, കെ ജി മനോജ്, ബിബിന്‍ കെ തമ്പി, പി ബി ബിനേഷ് കുമാര്‍, പി എന്‍ തമ്പി, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന ജയന്തി പ്രസാദമൂട്ടും നടന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്എന്‍ഡിപി യോഗം മാഞ്ഞൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രഭാഷണം, അന്നദാനം, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവ നടന്നു. രാവിലെ 6ന് മഹാഗണപതി ഹോമം, 7.30ന് ഗുരുദേവ ഭാഗവതപാരായണം, 8ന് ആത്മോപദേശ ശതകം, 8.30ന് ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടന്നു. 9.30ന് ശാഖാ പ്രസിഡന്റ് രജീഷ് ഗോപാല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ആശ പ്രദീപ് ഗുരുദേവ ജയന്തി പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, മഹാപ്രസാദമൂട്ട്, എന്നിവയും തുടര്‍ന്ന് നടന്നു. ശാഖാ പ്രസിഡന്റ് രജീഷ് ഗോപാല്‍, വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ഗോകുലം, സെക്രട്ടറി ഇ കെ മോഹനന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

എസ്എന്‍ഡിപി യോഗം കടുത്തുരുത്തി യൂണിയന് കീഴിലുള്ള മാന്നാര്‍ ശാഖയുടെ നേതൃത്വത്തിലും വിപുലമായ ജയന്തിദിനാചരണം നടന്നു. കുടുംബയൂണിറ്റുകള്‍, വനിതാസംഘം, സ്വയംസഹായ സംഘങ്ങള്‍, ചതയ പ്രാര്‍ത്ഥനാ സമിതി എന്നീ പോഷകസംഘടനകളുടെ ംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. ശാഖാ ജൂബിലി ഹാളില്‍ ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപൂജയും തുടര്‍ന്ന് ചതയ ദിനസമ്മേളനവും ടന്നു. കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി സി എം ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.പി. കേശവന്‍ അദ്ധ്യക്ഷതവഹിച്ചു. ശാഖാംഗങ്ങളുടെ കുട്ടികളില്‍ 2024ലെ എസ്.എസ്.എല്‍.സി. പരീക്ഷക്ക് ഫുള്‍ എ പ്ലസ് നേടിയ പുളിക്കല്‍ വിജുവിന്റെ മകള്‍ ആദിത്യാ വിജുവിന് ഷേര്‍ളി ിവാസില്‍ ‘ഭവാനി മെമ്മോറിയല്‍’ അവാര്‍ഡും, പ്ലസ്ടു പരീക്ഷയയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച ആനന്ദഭവനം അജിനാഥിന്റെ മകള്‍ രാകേന്ദുവിന് പട്ടശ്ശേരില്‍ ”സജി മെഗാസ് മെമ്മോറിയല്‍” അവാര്‍ഡും അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ കൈമാറി.  കടുത്തുരുത്തി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.സ് കിഷോര്‍കുമാര്‍, പി. പി. അജിനാഥ്, ഷൈലാ ബാബു, കെ. ആര്‍. അനില്‍കുമാര്‍, ലാലി ശശി, ദീപാ ഇന്ദുചൂഡന്‍, ബാബു ചിത്തിരിഭവന്‍, തുടങ്ങിയവര്‍ സംസാരിച്ചു. 

എസ്എന്‍ഡിപി യോഗം മാന്നാനം ശാഖാ ക്ഷത്രത്തില്‍ ഉത്സവം ആറാട്ടും ഗുരുദേവജയന്തി ആഘോഷവും ചൊവ്വാഴ്ച നടന്നു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാല്‍ ഗുരുപൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ആറാട്ടു പുറപ്പാട് നടന്നു. വൈകുന്നേരം ചതയദിന ഘോഷയാത്രയും നടന്നു. ശാഖാ ഭാരവാഹികളായ എജി ദിലീപ് കുമാര്‍, സജീവ് കുമാര്‍ ഉഷാസദനം, ബ്രിജീഷ് എന്‍ നാരായണന്‍, എന്‍ കെ മോഹന്‍ദാസ്, കെ സാബു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Hot Topics

Related Articles