ജനല്‍ച്ചില്ല് തകര്‍ത്തശേഷം ചില്ലുപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചത് ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍; ഹോമില്‍ തുടരാന്‍ താല്പര്യമില്ലെന്ന് കുട്ടികള്‍

കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോലീസ് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോമില്‍ തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി, ജനല്‍ചില്ല് തകര്‍ത്തശേഷം ചില്ല് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Advertisements

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പൊലീസ് തിരിച്ചെത്തിച്ചത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് കുട്ടികളുടെ മൊഴി.തിരിച്ചെത്തിയ ആറു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഏറ്റെടുക്കുമെന്നറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പോകില്ലെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ സൗകര്യംചെയ്തു നല്‍കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിപ്പബ്ലിക് ദിനത്തിലാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. ഇവരില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും ബാക്കിയുളളവരെ മൈസൂരിനു സമീപത്തുനിന്നും നിലമ്പൂര്‍ എടക്കരയില്‍നിന്നുമായി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Hot Topics

Related Articles