റെയ്‌സിച്ചി: മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സംഭവിച്ച ദമ്പതിമാരുടെ മരണത്തിൽ വിങ്ങിപ്പൊട്ടി നാടും കുടുംബവും. പനച്ചിക്കാട് സ്വദേശികളായ ദമ്പതികളുടെ വേർപ്പാടിന്റെ വിങ്ങലിലാണ് പനച്ചിക്കാട് ഗ്രാമവും അത് പോലെ തന്നെ കുടുംബവും. യുകെയിലെ റെസിച്ചിയിലാണ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം അനിൽ ചെറിയാനും, ഭാര്യ സോണിയ സാറാ ഐപ്പും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്. നാട്ടിൽ നിന്നും തിരികെ യുകെയിൽ എത്തി പത്തു ദിവസത്തിനിടെയാണ് മരിച്ചത്. യുകെയിൽ എത്തിയ ശേഷം കുഴ്ഞ്ഞു വീണ സോണിയ മരിക്കുകയായിരുന്നു. സോണിയുടെ പോസ്റ്റ് മോർട്ടം നടപടികൾ അടക്കം പുരോഗമിക്കുന്നതിനിടെയാണ് യാദൃശ്ചികമായി അനിൽ ചെറിയാന്റെ മരണം സംഭവിച്ചത്. ഭാര്യയുടെ മരണത്തിൽ അതീവ ദുഖിതനായിരുന്നു അനിൽ. യുകെയിലെ വീടിനു പിന്നിലെ കാട്ടിൽ അനിലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ ബാഗിൽ നിന്നുള്ള വള്ളികൾ ഉപയോഗിച്ചാണ് അനിൽ തൂങ്ങി മരിച്ചതെന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. അനിലിന്റെയും പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അനിലും ഭാര്യ സോണിയയും തമ്മിൽ വലിയ അടുപ്പത്തിലും സ്‌നേഹത്തിലുമായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും മരണത്തോടെ അനാഥരായ കുട്ടികളെ യുകെയിലെ ഇവരുടെ സുഹൃത്തിന്റെ അടുത്ത് ഏൽപ്പിച്ചിരിക്കുകയാണ്. ഈ സുഹൃത്തിന്റെ സംരക്ഷണത്തിലാണ് രണ്ട് കുട്ടികളും കഴിയുന്നത്. ദമ്പതിമാരുടെ ഭൗതിക ദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.