കവിയൂരിൽ നിന്ന്
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം – രാവിലെ 8.00
തിരുവല്ല : തിരുവല്ല കവിയൂരിൽ വയോധികൻ വീടിനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. തിരുവല്ല കവിയൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ കോട്ടൂർ പിച്ചകശ്ശേരിൽ വീട്ടി ഓമനക്കുട്ടനാണ് ( 63 ) മരിച്ചത്.
ഭാര്യയോടും ഏക മകളോടും മരുമകനോടുമൊപ്പമാണ് ഓമനക്കുട്ടൻ താമസിച്ചിരുന്നത്. വീട്ടിൽ ഓമനക്കുട്ടൻ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം പ്രശ്നങ്ങളും പതിവായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് മദ്യപിച്ച് എത്തിയ ഓമനക്കുട്ടൻ വഴക്ക് ഉണ്ടാക്കിയ ശേഷം സ്വന്തം മുറിയിൽ കയറി വാതിലടച്ചത്. തുടർന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാതിൽ പൊളിച്ച് അകത്ത് കയറി ഓമനക്കുട്ടനെ പുറത്തെടുത്തത്.
തുടർന്ന് തിരുവല്ല ഗവ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെ നിന്നും പിന്നീട് പുഷ്പഗിരി യിലും ഇതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.