കനത്ത കാറ്റിലും മഴയിലും മാങ്ങാനത്ത് വൻ നാശ നഷ്ടം; വീടിനു മുകളിൽ മരം ഒടിഞ്ഞു വീണ് വീടിനു നാശ നഷ്ടം

മാങ്ങാനം: കനത്ത കാറ്റിലും മഴയിലും തേക്ക് മരം കടപുഴകി വീണ് വീടിന് കനത്ത നാശം. വിജയപുരം പഞ്ചായത്ത് മാങ്ങാനം ഒൻപതാം വാർഡിൽ ചെമ്മരപ്പള്ളി പ്രദേശത്ത് ഓലിക്കര പി.എൻ സുജാതയുടെ വീടാണ് മരം വീണ് തകർന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ മരം വീണ് വൻ നാശ നഷ്ടമുണ്ടായത്. ഇവരുടെ വീടിനു മുകളിലേയ്ക്ക് സമീപത്തെ തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. വീട് ഏതാണ്ട് ഭാഗീകമായി തകർന്നിട്ടുണ്ട്. വില്ലേജ് ഓഫിസ് അധികൃതർ സ്ഥലത്ത് എത്തി നാശ നഷ്ടം തിട്ടപ്പെടുത്തി.

Advertisements

Hot Topics

Related Articles