ചെന്നൈ: ഭത്താവിന്റെ വിവാഹേതര ബന്ധം ഭാര്യാപീഡനമാണെന്നും ഭര്‍ത്താവിനെ ശിക്ഷിക്കാമെന്നും ശ്രദ്ധേയ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. 2011 നവംബറില്‍ തിരുവണ്ണാമലൈ സ്വദേശിക്ക് നല്‍കിയ ശിക്ഷ ശരിവെച്ചു ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തി ആണ് വിധി പ്രസ്താവിച്ചത്. അതെ സമയം പ്രതിയുടെ രണ്ട് വര്‍ഷത്തെ തടവുശിക്ഷ ആറ് മാസം കഠിനതടവായി കോടതി കുറച്ചു നല്‍കി. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുമെന്നും ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നതിന് ഭര്‍ത്താവിനെതിരെ കേസെടുക്കാമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യയുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും അത് ഗാര്‍ഹിക കലഹത്തിലും തുടര്‍ന്ന് അവരെ ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാക്കിയെന്നും കോടതി വ്യക്തമാക്കി. എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോള്‍, വിവാഹേതര ബന്ധം ഭാര്യയില്‍ ഗുരുതരമായ മാനസിക ആഘാതം സൃഷ്ടിക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഐ.പി.സി സെക്ഷന്‍ 498 എ പ്രകാരം ഭാര്യയോടുള്ള ക്രൂരതക്ക് തുല്യമാണെന്നും ജഡ്ജി വ്യക്തമാക്കി.