എം.ജി സർവകലാശാലയിലെ കൈക്കൂലിക്കാരി ആർപ്പൂക്കര സ്വദേശി എൽസിയ്ക്കു സർവീസിൽ കയറുമ്പോൾ വിദ്യാഭ്യാസം പത്താം ക്ലാസ് മാത്രം; സ്ഥാനക്കയറ്റം ലഭിക്കാൻ നിർണ്ണായക ഇടപെടൽ നടത്തിയത് ഇടത് യൂണിയൻ; കൈക്കൂലിക്കേസിൽ പുറത്ത് വരുന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ; കൈക്കൂലിക്കാരിയെ തെളിവെടുപ്പിനെത്തിച്ചു; വീഡിയോ കാണാം

കോട്ടയം: എം.ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ആർപ്പൂക്കര സ്വദേശി സി.ജി എൽസിയ്ക്കു സർവീസിൽ കയറുമ്പോൾ വിദ്യാഭ്യാസം എസ്.എസ്.എൽ.സി മാത്രം.! പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന എൽസി സർവീസിലിരിക്കെയാണ് പ്ലസ്ടുവും ബിരുദവും എൽസി നേടിയത്. ആറു വർഷംകൊണ്ട് ഉന്നത വിദ്യാഭ്യാസം നേടിയ എൽസിയുടെ ബിരുദത്തിൽ സർവകലാശാല ഉടൻ അന്വേഷണം നടത്തുന്നതിനും തീരുമാനമായി. വിദ്യാഭ്യാസ യോഗ്യത നേടിയെടുക്കുന്നതിനു തട്ടിപ്പു നടന്നിട്ടുണ്ടോ എന്നാണ് സർവകലാശ അന്വേഷിക്കുന്നത്.

Advertisements

ഇതിനിടെ വിജിലൻസ് സംഘം വീണ്ടും സർവകലാശാലയിൽ പരിശോധന നടത്തി. സർവകലാശാലയിൽ എത്തുന്ന സംഘം ഇവിടെ എൽസി കൈകാര്യം ചെയ്തിരുന്ന ഫയലുകൾ എല്ലാം പിടിച്ചെടുത്തു പരിശോധിക്കുന്നതിനായി ശേഖരിച്ചു. എൽസിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം എം.ജി സർവകലാശാലയിൽ ഇവർ ജോലി ചെയ്ത സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ എത്തിയപ്പോൾ യൂണിവേഴ്‌സിറ്റിയിൽ കൂടി നിന്നവരിൽ ചിലർ കൂക്കുവിളിയുമായി രംഗത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, എൽസിയടക്കമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്നാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. നിയമന മാനദണ്ഡത്തിൽ മാറ്റം വരുത്താൻ എംപ്ലോയീസ് അസോസിയേഷൻ ഇടപെട്ടതായാണ് വ്യക്തമായിരിക്കുന്നത്. താഴെ തസ്തികയിലുള്ളവരുടെ രണ്ട് ശതമാനം സ്ഥാനക്കയറ്റം നാല് ശതമാനമാക്കി
ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് എൽസി അടക്കമുള്ളവർക്ക് സ്ഥാനക്കയറ്റം നൽകിയത്. ഇതിനിടെ, സർവ്വകലാശാല വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് പുറത്തായി.

എൽസിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചും സർവ്വകലാശാല അന്വേഷിക്കും. 2010ൽ ജോലിയിൽ കയറി ശേഷം അറ് വർഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും എൽസി നേടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇതിനിടെ എൽസി എംജി സർവ്വകലാശാലയുടെ റഗുലർ ബിരുദം നേടിയത് എങ്ങനെയെന്നതടക്കം സർവകലാശാല അന്വേഷിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.