കോട്ടയം: മഹാത്മ ഗാന്ധി സർവ്വകലാശാലയിലെ നിയമനങ്ങളിൽ സിപിഎം ഇടപെടൽ നടക്കുന്നതിലൂടെ പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുന്നതുമൂലം അർഹരായവർക്ക് നിയമനം ലഭിക്കാതെ വരുകയും അഴിമതികൾ നടക്കുകയും ചെയ്യുന്നു എന്ന് ബി ജെ പി ജില്ല പ്രസിഡന്റ് ലി ജിൻലാൽ ആരോപിച്ചു.
കൈക്കൂലി കേസിൽ അറസ്‌റിലായ ജീവനക്കാരി എൽസി സി.പി.എം പ്രവർത്തക ആയ കൊണ്ട് ചട്ടം തിരുത്തി നിയമനം സ്ഥിരപ്പെടുത്തിയത് എന്ന വാർത്തകൾ സർവ്വകലാശാലയിലെ നിയമനത്തിലെ പാർട്ടി ഇടപെടൽ ആണ് വ്യക്തമാക്കുന്നത്. അതുകൊണ്ട് എം ജി യൂണിവേഴ്‌സിറ്റിയിലെ നിയമനങ്ങളെ ക്കുറിച്ച് അന്വേഷണം നടത്തണമെന്നും യൂണിവേഴ്‌സിറ്റിയിലെ സേവനങ്ങൾ സുതാര്യമാക്കാൻ നടപടികൾ സ്വീകരിക്കണ മെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.