വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഉദയനാപുരം മണ്ഡലം 40 -ാമത് വാർഷിക സമ്മേളനം നടന്നു. ഉദയനാപുരം പിതൃകുന്നം എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനം ജില്ലാസെക്രട്ടറി പി.ജെ.ആൻ്റണി ഉദ്ഘാടനം ചെയ്തു. പെൻഷനും അനുബന്ധ ആനുകൂല്യങ്ങളും പരിഷ്കരിക്കുന്ന കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ പ്രകൃതി ദുരന്തങ്ങളുടെ പേരിൽ പെൻഷൻകാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് പി.ജെ.ആൻ്റണി ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ലീല അക്കരപ്പാടം അധ്യക്ഷത വഹിച്ചു. ഇ.എൻ.ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം വിജയം നേടിയവർക്ക് ഉപഹാരം നൽകി. കമ്മറ്റി അംഗം എം.കെ. ശ്രീരാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഡി.പ്രകാശൻ, ജില്ലാ പ്രസിഡൻ്റ് പി.കെ. മണിലാൽ പി.ആർ.ശശിധരകുമാർ, സി.ഉത്തമൻ, അക്കരപ്പാടം ശശി, പി.ഡി. ജോർജ്, കെ.കെ. രാജു, ഇടവട്ടം ജയകുമാർ, ഡി.വിജയൻ, കെ.പി. കാർത്ത്യായനി, സി. സുരേഷ് കുമാർ, എൻ.വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.