വൈക്കം: കുടവെച്ചൂർ സെൻ്റ് മേരീസ് പള്ളി തിരുനാളിൻ്റെ സുഗമമായ നടത്തിപ്പിനായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി സി.കെ.ആശ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വെച്ചൂർപള്ളി ഹാളിൽ നടന്ന യോഗത്തിൽ പാല ആർഡിഒ കെ.പി. ദീപ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വികാരി ഫാ. പോൾ ആത്തപ്പിള്ളി, വൈക്കം തഹസിൽദാർ കെ.ആർ.മനോജ്, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസിജോസഫ്, വിവിധ സർക്കാർ വകുപ്പ് തല പ്രതിനിധികൾ, കൈക്കാരൻമാരായ വക്കച്ചൻ മണ്ണത്താലി, ജിജി മൂപ്പശേരി, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, ജനറൽ സെക്രട്ടറി ബിജുമിത്രം പള്ളി, പാരീഷ് കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലി തുടങ്ങിയവർ സംബന്ധിച്ചു.