കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ 15 വരെ

വെച്ചൂർ: മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ 15 വരെ ആഘോഷിക്കും. തിരുനാളിനൊരുക്കമായ ധ്യാന ശുശ്രൂഷ 29 മുതൽ 31വരെ നടക്കും. ഫാ. ജോജോ മാരിപ്പാട്ട് ധ്യാനം നയിക്കും. സെപ്റ്റംബർ ഒന്ന് രാവിലെ ആറിനും ഉച്ച കഴിഞ്ഞ് രണ്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് സമൂഹബലി ഇടവകയിലെ വൈദീകർ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുനാൾ കോടിയേറ്റ്. ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ഫാ. പോൾ ആത്തപ്പിള്ളി സഹകാർമ്മികത്വം വഹിക്കും. തിരുനാൾ ദിനമായഎട്ടിന് രാവിലെ അഞ്ചു മുതൽ എട്ടുവരെ തുടർച്ചയായി വിശുദ്ധകുർബാന. ഒൻപതിന് വിശുദ്ധ കുർബാന ഫാ. ജോസഫ്മിക്കോതക്കാട്ട്. 10ന് തിരുനാൾ കുർബാന ഫാ. അരുൺകൊച്ചേക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും. 

Advertisements

ഫാ. ജോസ്ലെറ്റ് ആറ്റുച്ചാലിൽ, ഫാ. ജെയ്മോൻ തെക്കേകുമ്പളത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസംഗം റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന, മൂന്നിന് വിശുദ്ധ കുർബാന ഫാ.എബിഎടശേരി. തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി 8.30 ന് വിശുദ്ധ കുർബാന ഫാ. ജോർജ് തേലേക്കാട്ട്. ഒൻപതിന് മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ ആറിന് വിശുദ്ധ കുർബാന, സിമിത്തേരി വെഞ്ചരിപ്പ്. 15ന് എട്ടാമിടം തിരുനാളോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും. പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ വികാരി ഫാ. ഫാ.പോൾ ആത്തപ്പിള്ളി, കൈക്കാരൻമാരായ വക്കച്ചൻ മണ്ണത്താലി, ജിജി മൂപ്പശേരി, പ്രസുദേന്തി ദേവസ്യ മുരിക്കുംതറ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, ജനറൽ സെക്രട്ടറി ബിജുമിത്രം പള്ളി, പാരീഷ് കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലി തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles