ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മത്സ്യ തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു: സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു 

വൈക്കം: ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മത്സ്യ തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്കായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകൾ, തൊഴിൽ അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകുന്നതിനായി കരിയർ ഗൈഡൻസ് നടത്തി. വൈക്കം സത്യഗ്രഹസ്മാരക ഹാളിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷിൻ്റെ അധ്യക്ഷതയിൽ നടന്ന കരിയർ ഗൈഡൻസ് പരിപാടി സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ സിന്ധുസജീവൻ, എൻ. അയ്യപ്പൻ, ബിന്ദു ഷാജി, ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ.രമേഷ് ശശിധരൻ,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. പ്രിയാമോൾ,  ഫിഷറീസ് ഇൻസ്പെക്ടർ അഞ്ജലി ദേവി, ഫിഷറീസ് ഓഫീസർ സി.കെ. സ്മിത തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles