മുണ്ടക്കയത്ത് വീട്ടിൻ്റെ വാതിലിൽ മുട്ടുന്നത് സൂപ്പർ സ്റ്റാർ അല്ല ! കാട്ടു കൊമ്പന്മാരുടെ മുട്ടലിലും തട്ടലിലും ഞെട്ടിമുണ്ടക്കയം കൊമ്പുകുത്തി നിവാസികള്‍

മുണ്ടക്കയം : കൊമ്പുകുത്തി നിവാസികള്‍ ഭയന്നുവിറച്ച്‌ അവരുടെ ദുരവസ്ഥ വിവരിക്കുമ്ബോള്‍ കുറച്ചകലെ കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേള്‍ക്കാം. ഏതുനിമിഷവും പാഞ്ഞടുക്കാം. കൃഷിയിടം ചവിട്ടിമെതിക്കാം. കൊമ്ബുകുത്തി മേഖലയില്‍ കാട്ടാനശല്യം അത്രയേറെ രൂക്ഷമാണ്. മൂന്നാനകള്‍ ഉള്‍പ്പെടുന്ന കൂട്ടവും ഒരു ഒറ്റയാനുമാണ് നാട്ടിലിറങ്ങി ജനങ്ങളുടെ ഉറക്കംകെടുത്തുന്നത്. പ്രദേശത്ത് കഴിഞ്ഞദിവസവും ആനക്കൂട്ടമെത്തി വ്യാപകമായി കൃഷിനശിപ്പിച്ചു. വാഴ, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിച്ചവയില്‍ ഏറെയും. സ്‌കൂളിന് സമീപം 200 മീറ്റർ അകലെ വരെ ആനകള്‍ എത്തി ത്തുടങ്ങിയതോടെ സ്ഥിതി അത്രയേറെ ഗുരുതരമാക്കുകയാണ്.

Advertisements

പ്രദേശത്തെ പല വീടുകളുടെയും മുറ്റത്ത് വരെ ആനയെത്തുന്നത് പതിവാണ്. കാട്ടുപന്നി ശല്യവും രൂക്ഷമാണ്. കൊച്ചേരി വിനോദ്, ആലയ്ക്കല്‍ വിദ്യാധരൻ, കല്ലുക്കുന്നേല്‍ സുശീലൻ, തോപ്പില്‍ സുരേഷ്, ഷാജി വാലുപറമ്ബില്‍, കൊച്ചുപുരയ്ക്കല്‍ പത്മനാഭവൻ, ഇഞ്ചപ്ലാക്കല്‍ ഗംഗാധരൻ, വേലംപറമ്ബില്‍ സുകുമാരൻ, കൊച്ചുപുരയ്ക്കല്‍ മോഹനൻ, പുത്തൻപുരയ്ക്കല്‍ സലിയൻ തുടങ്ങിയ ആളുകളുടെ പുരയിടങ്ങളിലാണ് വ്യാപകമായി കൃഷിനശിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ നിർമ്മിച്ച കയ്യാലകളും ആന തകർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ദിവസം മുൻപ് ആന പുത്തൻപുരയ്ക്കല്‍ മനോജിന്റെ വീടിനു തൊട്ടടുത്തെത്തി. അടച്ചുറപ്പുള്ള വീട് ഇല്ലാത്തതിനാല്‍ മൂന്ന് ചെറിയ കുട്ടികളുമായി പടുതയും പ്ലാസ്റ്റിക്കും മറച്ച കുടിലിലാണ് ഇവർ കഴിയുന്നത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. നാല് വർഷമായി ഷെഡിലാണ് ഇവർ കഴിയുന്നത്. അപേക്ഷ നല്‍കിയിട്ടും ലൈഫ് പദ്ധതിയില്‍ പോലും വീട് ലഭിച്ചിട്ടില്ല. ഇതേ രീതിയില്‍ വീടില്ലാതെ കഴിയുന്ന നിരവധിയാളുകള്‍ മേഖലയിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.