കോട്ടയം: 100-ാം കേരകർഷക സൗഹൃദ സംഗമവും കേരകർഷകമാർച്ചും, കർഷകരെ ആദരിക്കലും, കർഷക രക്തസാക്ഷികളെ അനുസ്മരിക്കലും ലോക നാളികേരദിനമായ സെപ്തംബർ 2 ന് ആരംഭിച്ച് 3 ന് സമാപിക്കും. വൈക്കത്താണ് ചടങ്ങുകൾ നടക്കുക. കേരകൃഷിയെ തകർച്ചയിൽ നിന്നും രക്ഷിക്കുക, കേര കർഷകരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുക, കേരകൃഷി വ്യാപകമാക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരളാ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കേരള കർഷക യൂണിയൻ്റെ സഹകരണത്തോടെ കഴിഞ്ഞ വർഷം സെപ്തംബർ 2 ന് ആരംഭിച്ച കേരകർഷക സൗഹൃദസംഗമങ്ങളുടെ സമാപനമാണ് വൈക്കത്ത് നടക്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലുമായി 71 നിയോജകമണ്ഡലങ്ങളിൽ 99 മണ്ഡലങ്ങളിലാണ് സംഗമങ്ങൾ നടന്നത്. കർഷകരുടെ പുരയിടങ്ങളിൽ തെങ്ങിൻ തൈകൾ നടുകയും, അതാതു പ്രദേശത്തെ മികച്ച കേരകർഷകരെ ആദരിക്കുകയും ചെയ്തു. 99 സംഗമങ്ങളിലായി 891 മികച്ച കേരകർഷകരെ യാണ് ആദരിച്ചത്. കർഷകരെ കൂടാതെ രാഷ്ട്രീയ, സാമൂഹ്യ, കലാസാംസ്കാരിക, ആത്മീയ മേഖലകളിലെ വ്യക്തിത്വങ്ങളും വിവിധ സംഗമങ്ങളിലായി പങ്കുചേർന്നു. നാളികേര കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ ചർച്ചകളും, പ്രഭാ ഷണങ്ങളും, സംഗമങ്ങളിൽ നടന്നു. ഭൂമിയെ വന്ദിച്ചും, കർഷകരെ ആദരിച്ചും നടന്ന ചടങ്ങുകൾ പരിസ്ഥിതി സൗഹൃദമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാപനസംഗമത്തിന്റെ ആദ്യദിനമായ സെപ്തംബർ 2, 3 pm ന് സമ്മേളന സ്ഥലമായ ഈ.ജോൺ ജേക്കബ്ബ് നഗറിൽ സ്ഥാപിക്കുന്ന കർഷകരക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും സെമിനാറും നടക്കും. 3-ാം തിയ്യതി 2.30 pm ന് കർഷകപുരയിടത്തിൽ കേരളാകോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫ് തെങ്ങിൻ തൈ നടും. തുടർന്ന് സമ്മേളന നഗറിലേക്ക് കേരകർഷക മാർച്ചും, കേരകർഷക സൗഹൃദസമാപന സംഗമവും നടക്കും. മികച്ച കേര കർഷക സംഗമങ്ങൾ നടത്തിയവരേയും മികച്ച കേരകർഷകരേയും സമ്മേളനത്തിൽ ആദരിക്കും.
സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ്ജ് MP ക്ക് സ്വീകരണം നൽകും. പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രോഗ്രാ മിന്റെ സംസ്ഥാനതല ചീഫ് കോഡിനേറ്റർ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ പി.സി.തോമസ്, Ex MP, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ്ജോസഫ് എം.എൽ.എ, സെക്രട്ടറി ജന റൽ അഡ്വ. ജോയി എബ്രഹാം Ex MP, കോഡിനേറ്റർ ടി.യു.കുരുവിള, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് MP, കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ, ഹൈപ്പവർ കമ്മിറ്റിയംഗം അബുജോൺ ജോസഫ്, കേരള കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ജെയ്സൺ ജോസഫ്, കർഷകയൂണിയൻ ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന പ്രോഗ്രാം കൺവീനർ, പാർട്ടി ഹൈ പവ്വർ കമ്മിറ്റിയംഗം പോൾസൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.