കുമരകം, തിരുവാർപ്പ് പ്രദേശങ്ങളിലെ വൈദ്യുതി മുടക്കം : കോൺഗ്രസ് ധർണ

കുമരകം : തിരുവാർപ്പ് , കുമരകം പഞ്ചായത്തുകളിൽ നിരന്തരമായി  വൈദ്യുതി മുടങ്ങുന്നതിലും , വൈദ്യുതി പോയാൽ പുനസ്ഥാപിക്കുന്നതിൽ കാല താമസം വരുത്തുന്നതിലും പ്രതിക്ഷേധിച്ച് തിരുവാർപ്പ് , കുമരകം പഞ്ചായത്തുകളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുമരകം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. 

Advertisements

കരണ്ട് പോയാൽ പൊതുജനങ്ങൾ ആദ്യം വിളിക്കുന്നത് വാർഡ് മെമ്പർമാരെയാണ് . മെമ്പർമാർ വിളിച്ചാൽ പോലും പലപ്പോഴും ജീവനക്കാരെ ഫോണിൽ കിട്ടാറില്ല . രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ചാൽ ഒരു പ്രതികരണവും ഇല്ല .  കെ എസ് ഇ ബി ജീവനക്കാരെയും ജനപ്രതിനിധികളെയും ചേർത്ത് കൊണ്ട് അടിയന്തരമായി യോഗം ചേർന്ന് ജനപ്രതിനിധികളുടെ പരാതികൾക്ക് ക്യത്യമായ പരിഹാരം ഉണ്ടാക്കാൻ മന്ത്രി നിർദ്ദേശം നൽകണം . കരാറുകാർക്ക് കുടിശ്ശിക നൽകാനുണ്ടെന്നും , ജിവനക്കാർ കുറവെന്നുമുള്ള കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാകണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 നല്ല രീതിയിൽ പണി എടുക്കുന്ന ജീവനക്കാർക്കൊപ്പം  യൂണിയൻ പ്രവർത്തനം മാത്രം നടത്തുന്ന ചിലരും ജീവനക്കാരിലുണ്ട് കോൺഗ്രസ് തിരുവാർപ്പ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ റൂബി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ്  ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു.  പഞ്ചായത്ത് അംഗങ്ങളായ മുരളി ക്യഷ്ണൻ , സുമേഷ് കാഞ്ഞിരം , പി കെ മനോഹരൻ  , ജോഫി ഫെലിക്സ് , റെയ്ച്ചൽ ജേക്കബ് , ദിവ്യ ദാമോദരൻ , നേതാക്കളായ  സി. ജെ. സാബു , എ. വി. തോമസ്, സക്കീർ ചങ്ങംപള്ളി , രാജൻ തലത്തോട്ടിൽ ,ചാണ്ടി മണലേൽ , ഗ്രേഷ്യസ് പോൾ , ലിജോ പാറെകുന്നുംപുറം , തൽഹത്ത് അയ്യൻ കോയിക്കൽ, അലൻ കെ. മാത്യു , പൗലോസ് , പി എ ശശി , ഉഷ സോമൻ ,സലിമ ശിവാത്മജൻ  , ഷുക്കൂർ വട്ടപള്ളി , സോണിയ , ലിറ്റി അശ്വിൻ മണലേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.