പ്രാർത്ഥനകൾ പ്രതീക്ഷ നൽകുന്നു : വാവാ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി : ഹൃദയമിടിപ്പ് സാധാരണ ഗതിയിലായി; തലച്ചോറിന്റെ പ്രവർത്തനത്തിൽ പുരോഗതി

കോട്ടയം : കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിൻ്റെ നിലയിൽ നേരിയ പുരോഗതി. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കണ്ട് തുടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹൃദയമിടിപ്പ് സാധാരണ നിലയിലായിട്ടുണ്ട്. രക്ത സമ്മർദ്ദവും സാധാരണ ഗതി കൈവരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവാ സുരേഷിന് മൂർഖന്റെ കടിയേറ്റത്.

Advertisements

കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയ വാവാ സുരേഷിനാണ് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടയിട്ടിരുന്ന കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരം 4.45 മണിയോടെയാണ് സുരേഷ് സ്ഥലത്ത് എത്തിയത്. സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാവസുരേഷിനെ മെഡിക്കൽ കൊളേജിലെ ക്രിറ്റിക്കൽ കെയർ ഐ സി യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ സുരേഷിനെ എത്തിച്ച വിവരം അറിഞ്ഞ ഉടനെ അവിടെ എത്തി വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നു എന്നാൽ ഇപ്പോൾ അത് സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ : ടി കെ ജയകുമാർ , കാർഡിയോളജി വിഭാഗം മേധാവി ഡോ വി എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ സംഗമിത്ര, ക്രിറ്റിക്കൽ കെയർ ഐ സി യു വിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ : രതീഷ് , ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് ഇപ്പോൾ അദ്ദേഹത്തിനു വേണ്ട പരിചരണങ്ങൾ നൽകുന്നത്.

Hot Topics

Related Articles