പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി വരുന്നു; അനുവദിച്ചത് 3806 കോടി രൂപ ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രം

ദില്ലി: രാജ്യത്തിന്റെ വ്യവസായ മേഖലയിൽ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ. 12 പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിലെ പാലക്കാട് അടക്കം 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ മേഖലകളാണ് വികസിപ്പിക്കുക. 

Advertisements

28000 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന് പുറമേ ഉത്തരാഖണ്ട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്ത‍ര്‍പ്രദേശ് (ആഗ്ര, പ്രയാഗ് രാജ്) , ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ് (ഒര്‍വക്കൽ,കോപാർത്തി), രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കുക. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ പാലക്കാട് മേഖലയുടെ വികസനത്തിന് മാത്രമായി 3806 കോടി അനുവദിച്ചു. 1710 ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റടുക്കും.  51000 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. കേരളത്തിൽ ഭൂമി വില കൂടുതലായതിലാണ് ഭൂമിയേറ്റെടുക്കാൻ തുക കൂടുതൽ അനുവദിച്ചത്. 10 സംസ്ഥാനങ്ങളിലായാണ് 12 വ്യവസായ മേഖലകൾ സൃഷ്ടിക്കുക.  കേരളത്തിനും വലിയ പ്രതീക്ഷ നൽകുന്ന സുപ്രധാന പ്രഖ്യാപനമാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടായതെന്നതും ശ്രദ്ധേയമാണ്.  

Hot Topics

Related Articles