ചിങ്ങവനം  സെന്റ്‌ മേരിസ് ശാലേം പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ വിപുലമായ ക്രമീകരണങ്ങൾ 

ചിങ്ങവനം :  ചിങ്ങവനം സെന്റ്‌ മേരിസ് ശാലേം പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ഉള്ള എട്ടു നോമ്പ് പെരുന്നാൾ  2024 സെപ്റ്റംബർ 1 മുതൽ 8 വരെ വിപുലമായ രീതിയിൽ നടത്തുന്നു. ക്നാനായ സമുദായ മെത്രാപോലീത്ത കുര്യാക്കോസ് മോർ സെവേറിയോസ്, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ് എന്നീ മെത്രാപോലീത്തമാരുടെയും ബഹുമാനപെട്ട വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തിൽ വി. അഞ്ചിന്മേൽ കുർബാന, വി. മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, ധ്യാന പ്രസംഗം ഇവയോടു കൂടി നടക്കും. സെപ്റ്റംബർ 1 ഞായർ രാവിലെ 8.30 ന് കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, പ്രത്യേക മധ്യസ്ഥ പ്രാർത്ഥന, കൊടിയേറ്റ് ഇവ നടക്കും. രണ്ടാം ദിവസം വി മൂന്നിന്മേൽ കുർബാനയെ തുടർന്ന് റവ . ഫാ. ബിനോ ഫിലിപ്പ് മൂഴിപ്പറമ്പിൽ ധ്യാന പ്രസംഗം നടത്തും.

Advertisements

മൂന്നാം ദിവസം വി. അഞ്ചിന്മേൽ കുർബാനയെ തുടർന്ന് ധ്യാന പ്രസംഗം  റവ. ഫാ. തമ്പി മാറാടി നയിക്കും. നാലാം ദിവസം വി. മൂന്നിന്മേൽ കുർബാനക്കും ധ്യാന പ്രസംഗത്തിനും  റവ. ഫാ ജേക്കബ് ഫിലിപ്പ് നടയിൽ നേതൃത്വം നൽകും. അഞ്ചാം ദിവസം വി അഞ്ചിന്മേൽ കുർബാനയെ തുടർന്ന് റവ. ഫാ. മാത്യു തോക്കുപാറ ധ്യാന പ്രസംഗം നടത്തും. ആറാം ദിവസം വി. മൂന്നിന്മേൽ കുർബാനയെ തുടർന്ന് റവ. ഫാ. ഗീവർഗീസ്‌ നടുമുറിയിൽ ധ്യാന പ്രസംഗം നടത്തും. ഏഴാം ദിവസം ശനി കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമീകത്തത്തിൽ വി. അഞ്ചിന്മേൽ കുർബാനയും തുടർന്ന് റവ. ഫാ. മാത്യൂസ് ഈരാളിൽ ധ്യാന പ്രസംഗം നടത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം 6 മണിക്ക് സന്ധ്യ പ്രാർത്ഥന യെ തുടർന്ന് റവ. ഫാ. ബിനു മാത്യു പയ്യനാട്ടു വചനസന്ദേശം നൽകും. തുടർന്ന് റാസ, സൂത്താറ, ആശിർവാദം ഇവ നടക്കും. പെരുന്നാളിന്റെ സമാപന ദിവസമായ എട്ടിനു ഞായർ രാവിലെ 8.30ന് സമുദായ മെത്രാപോലീത്താ കുര്യാക്കോസ് മോർ സേവേറിയോസ് മെത്രാപോലീത്തായുടെ പ്രധാന കാർമീകത്വത്തി ൽ വി. മൂന്നിന്മേൽ കുർബാന,നേർച്ച, റാസ, ആശിർവാദം ഇവയോട് കൂടി പെരുന്നാൾ സമാപിക്കും. പെരുന്നാളിന്റെ എല്ലാ ചടങ്ങുകൾക്കും വികാരി റവ. ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ട്രസ്റ്റി മാത്യു ജേക്കബ് തോണ്ടുകുഴിയിൽ, സെക്രട്ടറി കൊച്ചുമോൻ  മടുക്കമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles