കോട്ടയം: കണ്ണൂരിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹോട്ടലുടമ ജസീറിന്റെ നിര്യാണത്തിൽ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇത്തരം സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാനുള്ള ശക്തമായ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറർ സി നായർ ടിസി അൻസാരി, ഷാഹുൽഹമീദ് , വേണുഗോപാലൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements