വരുന്നു, ഡിജിറ്റല്‍ സര്‍വ്വകലാശാല; ഓരോ ക്ലാസിനും ഓരോ ചാനല്‍; തൊഴിലുറപ്പിന് കൂടുതല്‍ തുക; എല്‍ഐസി സ്വകാര്യവത്ക്കരണം ഉടന്‍; കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍; പ്രതീക്ഷ നിറച്ച് കേന്ദ്രബജറ്റ് 2022

ന്യൂഡല്‍ഹി: ഡിജിറ്റല്‍ സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ഇത്തവണയും ടാബില്‍ നോക്കിയാണ് ബജറ്റ് അവതരണം. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. 202223 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബജറ്റിലെ പ്രധാന ആകര്‍ഷണങ്ങള്‍ ഇവ,

Advertisements

80 ലക്ഷം വീടുകള്‍ നല്‍കും, 48000 കോടി വകയിരുത്തി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിജിറ്റല്‍ ക്ലാസിന് 200 പ്രാദേശിക ചാനലുകള്‍

ചിപ്പുകള്‍ ഘടിപ്പിച്ച ഇ- പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍

സെസ് നിയമത്തിന് പകരം പുതിയ ചട്ടം

വ്യവസായ വികസനത്തിന് ‘ ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി’

ആനിമേഷന്‍ വിഷ്വല്‍ എഫക്ട്‌സ് മേഘലയ്ക്ക് കൂടുതല്‍ പരിഗണന

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും

ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകളെ ബന്ധിപ്പിച്ച് കോര്‍ബാങ്കിംഗ്

25000 കിലോമീറ്റര്‍ ലോകനിലവാരമുള്ള പാത നിര്‍മ്മിക്കും

പുതിയ നദീസംയോജന പദ്ധതി വരും

രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും

400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍

പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യം ഒരുക്കും- ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ്വര്‍ക്ക് ഹബ്

ചെറുകിട ഇടത്തരം മേഘലകള്‍ക്ക് രണ്ട് ലക്ഷം കോടി

മാനസികാരോഗ്യത്തിന് നിംഹാന്‍സുമായി കൈകോര്‍ത്ത് ദേശീയ മാനസികാരോഗ്യ പദ്ധതി

ന്യൂജനറേഷന്‍ അംഗനവാടികള്‍ക്ക് തുടക്കമിടും- ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ വല്‍ക്കരണം

നെല്ലിനും ഗോതമ്പിനും താങ്ങ് വില

സ്ത്രീകള്‍, കര്‍ഷകര്‍ , പിന്നാക്ക വിഭാഗങ്ങള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍- ക്ഷേമം ലക്ഷ്യം

75 ഡിജിറ്റല്‍ ബാങ്കിങ്് യൂണിറ്റുകള്‍

5 ജി സ്പക്ട്രം ലേലം ഈ വര്‍ഷം

പ്രതിരേധ മേഘലയില്‍ ഇറക്കുമതി കുറക്കും

ഡിജിറ്റല്‍ കറന്‍സിയുമായി ആര്‍ബിഐ

3.8 കോടി വീടുകളില്‍ കുടിവെള്ളമെത്തും

സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി സഹായമെത്തിക്കും

ആദായ നികുകി സ്ലാബുകളില്‍ മാറ്റമില്ല

ഇലകട്രോണിക് ഉപകരണങ്ങള്‍ക്കും രത്‌നങ്ങള്‍ക്കും വില കുറയും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.