കോട്ടയം: കോവിഡിന്റെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് ഇത്തവണത്തേത് എന്നകാര്യം പ്രശംസനീയമാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ തടസം നേരിടാതിരിക്കാനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുമെന്ന് ബജറ്റില്‍ അറിയിച്ചിട്ടുണ്ട്. പ്രധാന മന്ത്രി ഇ-വിദ്യ പദ്ധതി വ്യാപിപിക്കാനും ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നതുമാണ് വിദ്യാഭ്യാസ ബജറ്റിലെ പ്രധാന കാര്യങ്ങള്‍. കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് പരിഷ്‌ക്കരിക്കാനും കൊവിഡ് കാലത്ത് ക്ലാസുകള്‍ നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ ക്ലാസ് വണ്‍ ടി.വി ചാനല്‍ ആരംഭിക്കാനും തീരുമാനമായി.
ഡിജിറ്റല്‍ ക്ലാസിനായി 12 ചാനലില്‍ നിന്ന് 200 ചാനലുകളിലേക്ക് വര്‍ദ്ധിപ്പിക്കും. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രദേശിക ഭാഷയില്‍ ക്ലാസുകള്‍ ലഭിക്കാനുള്ള സൗകര്യം.
വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കും. നൈപുണ്യ പരിപാടികള്‍ പുനഃക്രമീകരിക്കും. യുവാക്കളുടെ നൈപുണ്യത്തിനും പുനര്‍ നൈപുണ്യത്തിനും വേണ്ടി ഡിജിറ്റല്‍ ദേശ് ഇ-പോര്‍ട്ടല്‍ ആരംഭിക്കും. അധ്യാപന രംഗത്ത് ഗുണനിലവാരമുള്ള ഇ-കണ്ടന്റുകള്‍ വികസിപ്പിക്കും. ഇതിനായി അധ്യാപകര്‍ക്ക് ട്രെയിനിംഗ് നല്‍കും.5 സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിനും 250 കോടി അനുവദിക്കും. അര്‍ബന്‍ പ്ലാനിംഗ് കോഴ്‌സുകള്‍ക്കായാണ് ഫണ്ട് നല്‍കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര ബജറ്റില്‍ അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തുമെന്ന പ്രഖ്യാപനം കേരളത്തിലെ അങ്കണവാടി ശൃംഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളില്‍ നടപ്പാക്കിവരുന്ന സമഗ്ര വികസനം, കേന്ദ്ര ബജറ്റിന്റെ പിന്തുണയോടെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. അങ്കണവാടികളില്‍ ഓഡിയോ- വിഷ്വല്‍ പഠനരീതികളോടെ രണ്്ട ലക്ഷം അങ്കണവാടികള്‍ നവീകരിക്കുമ്പോള്‍ കേരളത്തിലും പുത്തന്‍ ഉണ്‍ര്‍വ് ലഭിക്കും.