കരീമഠം: ഗവണ്മെന്റ് സ്കൂളിന് സമീപത്തെ പാലത്തിൽ നിന്നും വീണ്ടും അഞ്ച് വയസ്സ് കാരൻ വെള്ളത്തിൽ വീണു. അമ്മ തോട്ടിൽ ചാടി കുട്ടിയെ രക്ഷപെടുത്തി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽ ശാന്തി മോനേഷ് ശാന്തിയുടെ മകൻ ദേവ തീർത്ഥ് ആണ് പാലത്തിൽ നിന്നും തെന്നി തോട്ടിൽ വീണത്.
Advertisements
കൂടെ ഉണ്ടായിരുന്ന അമ്മ സൽമ ഉടൻ തോട്ടിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. സ്കൂളിൽ പോകുന്നതിനിടയിലാണ് കുട്ടി അപകടത്തിൽ പെട്ടത്. ബഹളം കേട്ട് സമീപ വാസിയായ കെ എസ് ആർ ടി സിഡ്രൈവർ ബിനു ഇരുവരെയും കരയിൽ കയറ്റി. ആർക്കും പരിക്കില്ല.