കോട്ടയം: കേരളത്തിലെ പാവപ്പെട്ടവർക്കായി വിതരണം ചെയ്തു കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷാ പെർഷൻ കുടിശിക തീർത്ത് ഓണത്തിന് മുൻപ് മുഴുവൻ പേർക്കും വിതരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ: ജയ്സൺ ജോസഫ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കൺവർഷൻ പാർട്ടി ഓഫീസിൽ വെച്ച് ഉദ്ഘാടനം ചെയ്യ്തു പ്രസംഗിക്കുകയായിരുന്നു. പെൻഷർ കൊടുക്കാനെന്നു പറഞ്ഞ് ഇന്ധനത്തിന് അധികമായി രണ്ടു രൂപാ സർച്ചാർജ് പിരിച്ചിട്ടും പെൻഷൻ സ്ഥിരമായി കൊടുക്കാത്ത് പണം വകമാറ്റി ചെലവഴിക്കുന്നതുമൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ സമര മാർഗ്ഗങ്ങളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പു നൽകി.
Advertisements