കൊല്ലം : ഹോക്കി ഇതിഹാസം ഒളിമ്പ്യൻ മേജർ ധ്യാൻ ചന്ദിന്റെ ജന്മ ദിനം ദേശീയ കായിക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം നാഷണൽ സാമ്പിൾ സർവേ ഓഫീസിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികൾ ഓഗസ്റ്റ് 29 ന് രാവിലെ എൻ.എസ്.എസ്.ഓ. സബ് റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. ജോമോൻ കുഞ്ചരക്കാട്ട് ഉദ്ഘാടനം ചെയ്തു. എല്ലാ ഉദ്യോഗസ്ഥരും കായികദിന പ്രതിഞ്ജ എടുത്തു. അതിനുശേഷം സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായ ഡോ.ആർ. സുഭാഷ് ദേശീയ കായിക ദിന സന്ദേശം നൽകി. ശ്രീ. നന്ദു മോഹൻ ആരോഗ്യ പൂർണ്ണമായ ജീവിത ശൈലി പിൻതുടരുന്നതിനായി പാലിക്കേണ്ട ചര്യകളുറിച്ച് വിശദീകരിച്ചു. രണ്ട് ദിവസങ്ങളിലായി ചെസ്സ്, കാരംസ്, ബാഡ്മിന്റൺ തുടങ്ങി വിവിധ കായിക മൽസരങ്ങളും സംഘടിപ്പിച്ചു. മൽസരങ്ങളിൽ വിജയികളായ അജിത് തോമസ് ജോൺ, റജില ബീവി, രേണു യെസ് ലാൽ, രഘുനാഥ്, ആർ സുഭാഷ്, ജിബിൻ, രാഗുൽ ജി. കൃഷ്ണൻ, രമ്യ മുരളി, അഥീതി, അയന, സ്നേഹ യെസ്, അശ്വതി ബാബു, രേവതി, ബിന്ദു, ആശ ഡി യെസ് , ശ്രുതി രലുനാഥ്, അർച്ചു ഡി, സരിത, ശ്രീറാം വി, ശ്രീധു, നന്ദു മോഹൻ, ശ്രീറാം എ, അസീന, ഗോകുൽ ടി, എന്നിവർക്ക് പാരിതോഷികം അസിസ്റ്റന്റ് ഡയറക്ടർ ആയ ജോമോൻ കുഞ്ചരക്കാട്ടും സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ ആയ ബോബി തോമസ് മാത്യൂസ്, മാത്യു വർഗീസ്, കെ എൻ രാജീവ് കുമാർ, അജിത് തോമസ് ജോൺ, ആർ സുഭാഷ്, വിനോദ് താരാ സിംഗ്, റജില ബീവി, വിനീഷ്യ എം യെസ്, രേണു യെസ് ലാൽ എന്നിവരും ചേർന്ന് നൽകി.
ശ്രീഹരി, ദിവ്യ.കെ.വി, അഖിൽ.എം., ജിബിൻ, രഘുനാഥ്, ശ്രീറാം. വി, ശ്രീറാം. എ., രാഗുൽ ജി. കൃഷ്ണൻ, നന്ദു മോഹൻ, ശരണ്യ. ആർ. എന്നീ ഉദ്യേഗസ്ഥർ അടങ്ങുന്ന സംഘാടക സമിതിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.