കോട്ടയം നഗരത്തിൽ പൊലീസിനും രക്ഷയില്ലേ..! നാഗമ്പടത്തെ പൊലീസ് എയ്ഡ് പോസ്റ്റ് സാമൂഹിക വിരുദ്ധ സംഘം തല്ലിത്തകർത്തു; എയ്ഡ് പോസ്റ്റിന്റെ ചില്ലടിച്ച് തകർത്തത് ഇരുട്ടിന്റെ മറവിൽ

കോട്ടയം: നഗരത്തിൽ പൊലീസിനും രക്ഷയില്ല. നഗരമധ്യത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് രാത്രിയിലെ ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധ സംഘം തല്ലിത്തകർത്തു. ഇന്ന് രാത്രിയിലാണ് സാമൂഹിക വിരുദ്ധ സംഘം നാഗമ്പടം ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിന്റെ ചില്ലുകൾ അടിച്ചു തകർത്തത്. രാത്രി പെട്രോളിംങിന് എത്തിയ പൊലീസ് സംഘമാണ് പൊലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തത് കണ്ടത്. എയ്ഡ് പോസ്റ്റിന്റെ നാലു വശത്തെയും ചില്ലുകൾ അടിച്ചു തകർത്ത നിലയിലാണ്. ഈ ചില്ലുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. നേരത്തെ നാഗമ്പടത്ത് രാത്രിയിലും പകലും ഈ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പകൽ സമയത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ വിശ്രമിക്കുന്നതിനാണ് ഈ എയ്ഡ് പോസ്റ്റിൽ എത്തുന്നത്. ഇത്തരത്തിൽ രാത്രിയിലും പകലും നാഗമ്പടത്ത് സുരക്ഷ ഉറപ്പാക്കേണ്ട എയ്ഡ്‌പോസ്റ്റാണ് ഇപ്പോൾ സാമൂഹിക വിരുദ്ധർ തകർത്തത്.

Advertisements

Hot Topics

Related Articles