കോട്ടയം: യുവ സംരംഭകരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബസേലിയസ് കോളജിൽ ആരംഭിച്ച പേജസ് ഓഫ് ഹോപ് ബുക്ക് ബൈന്റിങ് യൂണിറ്റിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലാ എൻ.എസ്.എസ്. കോഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ നിർവ്വഹിച്ചു. കോളജിലെ ഐ.ഇ.ഡി.സി, ഐ.ഐ.സി, ഇ.ഡി ക്ലബ്ബ്,എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബുക്ക് ബൈൻഡിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഒന്നാംവർഷ എൻ.എസ്.എസ്. വോളന്റിയർമാരുടെ ഓറിയന്റേഷനോടനുബന്ധിച്ച് ബുക്ക് ബൈന്റിങ് യൂണിറ്റിലെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ നൂറിലേറെ നോട്ട്പാഡുകൾ തയ്യാറാക്കി നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ വി. പണിക്കർ, ഐ.ഇ.ഡി.സി നോഡൽ ഓഫീസർ ഡോ. അപർണ്ണ തങ്കപ്പൻ, നന്ദിത പ്രദീപ്, ആദിത്യൻ കെ. എന്നിവർ സംസാരിച്ചു.