ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീം ഒന്നാംവർഷ വോളണ്ടിയേഴ്സ്നുള്ള ഓറിയന്റേഷൻ പ്രോഗ്രാം ‘നിയോ അരോമ’ ഒന്നാംഘട്ടം പൂർത്തിയായി

കോട്ടയം : ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീം ഒന്നാംവർഷ വോളണ്ടിയേഴ്സ്നുള്ള ഓറിയന്റേഷൻ പ്രോഗ്രാം നിയോ അരോമ ഒന്നാംഘട്ടം പൂർത്തിയായി.കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലാ നാഷണൽ സർവ്വീസ് സ്കീം കോഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജ് ഡീൻ തോമസ് പനക്കളം ക്ലാസുകൾ നയിച്ചു. കോളജിലെ ബുക്ക് ബൈന്റിങ് യൂണിറ്റായ പേജസ് ഓഫ് സോപ്പിന്റെ ഉദ്ഘാടനവും ഈ അവസരത്തിൽ നിർവ്വഹിക്കപ്പെട്ടു. യോഗത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ മഞ്ജുഷ വി പണിക്കർ, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. അപർണ തങ്കപ്പൻ, നന്ദിത പ്രദീപ്, ആദിത്യൻ കെ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles